രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

September 3, 2021
Simple ways to boost immunity

പലവിധ രോഗങ്ങളേയും ചെറുക്കാന്‍ രോഗ പ്രതിരോധശേഷി അത്യാവശ്യമാണ് മനുഷ്യന്. ഓരോരുത്തരിലും രോഗ പ്രതിരോധശേഷി വ്യത്യസ്തമായിരിക്കും. രോഗ പ്രതിരോധശേഷി കുറവുള്ളവരേയാണ് വൈറസ് രോഗങ്ങളും മറ്റും വേഗത്തില്‍ ബാധിക്കുക. എന്നാല്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ കരുതല്‍ നല്‍കിയാല്‍ ഒരു പരിധി വരെ രോഗ പ്രതിരോധശേഷിയും മെച്ചപ്പെടുത്താന്‍ സാധിക്കും.

വെള്ളം ധാരാളമായി കുടിയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. നിര്‍ജ്ജലികാരണത്തെ ചെറുക്കാനും അവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാനുമെല്ലാം വെള്ളം അവശ്യമാണ്. അതുപോലെ തന്നെ പഴവര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് പഴ വര്‍ഗങ്ങള്‍. ഇവ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നു.

Read more: ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ബിനു അടിമാലി; ഈ ഡാന്‍സ് കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും

പച്ചക്കറികള്‍ കഴിയ്ക്കുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രത്യേകിച്ച് മുരിങ്ങയില പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നു. സുഗന്ധവ്യജ്ഞനങ്ങളായ കറുവപ്പട്ട, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവയും പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഇവ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമാണ്.

Story highlights: Simple ways to boost immunity