സൗരവ് ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

September 9, 2021

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകരിൽ ഒരാളായ സൗരവ് ഗാംഗുലിയുടെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. മുൻ ക്രിക്കറ്റ് താരവും ബിസിസി പ്രസിഡന്റുമായ ഗാംഗുലിയുടെ ജീവചരിത്രം സിനിമയാകാൻ ഒരുങ്ങുന്ന വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ക്രിക്കറ്റാണ് എന്റെ ജീവൻ. മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തിപ്പിടിച്ച് നടക്കാനുള്ള ആത്മവിശ്വാസം എനിക്ക് പകർന്ന് തന്നത് ക്രിക്കറ്റാണ്. ഈ മനോഹരമായ യാത്രയെ വെള്ളിത്തിരയിൽ എത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ’ ഗാംഗുലി കുറിച്ചു.

ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയുടെ മുതൽമുടക്ക് 200-250 കോടിയാണ്. ലൗ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം പങ്കുവെച്ചിട്ടില്ല. ഇന്ത്യയിൽ ക്രിക്കറ്റ് ടീമിൽ എത്തിയത് മുതൽ ബിസിസിഐ പ്രസിഡന്റ് സ്ഥാനം എത്തിയതുവരെയുള്ള ഗാംഗുലിയുടെ ജീവിതമായിരിക്കും ചിത്രം പറയുക. ചിത്രത്തിൽ രൺബീർ കപൂർ ആയിരിക്കും നായകൻ എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Read also; ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറന്ന് തമിഴകം; വിജയ് സേതുപതിയുടെ ലാബം പ്രേക്ഷകരിലേക്ക്

നേരത്തെ കായികതാരങ്ങളായ സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്രസിംഗ് ധോണി, കപിൽ ദേവ്, മുഹമ്മദ് അസറുദ്ധീൻ സൈന നെഹ്വാൾ തുടങ്ങിയ താരങ്ങളുടെ ബയോപിക്കുകൾ ബോളിവുഡിൽ നിന്നും വെള്ളിത്തിരയിൽ എത്തിയിരുന്നു.

Read also:അന്ന് എല്ലാവരാലും ഒറ്റപ്പെട്ടു; ഇന്ന് വിജയങ്ങളുടെ നെറുകയിലെത്തിയ പത്ത് വയസുകാരി

Story highlights; sourav ganguly biopic