അഗ്നിജ്വാല പോലെ പച്ചനിറത്തിലുള്ള വെളിച്ചത്തിന് പിന്നല്‍; ബഹിരാകാശ നിലയത്തില്‍ നിന്നുള്ള അപൂര്‍വ കാഴ്ച: വിഡിയോ

September 16, 2021
Southern Lights, As Seen From Space

പ്രപഞ്ചത്തില്‍ വിസ്മയങ്ങള്‍ ഏറെയുണ്ട്. ഇത്തരം വിസ്മയങ്ങള്‍ പലപ്പോഴും മനുഷ്യന്റെ കാഴ്ചകള്‍ക്കും വര്‍ണനകള്‍ക്കുമെല്ലാം അപ്പുറമാണ്. അതുകൊണ്ടുതന്നെയാണ് അവ നമ്മെ അതിശയിപ്പിയ്ക്കുന്നതും. ഭൂമയുടെ അതിരുകള്‍ക്കപ്പുറമുള്ള ബഹിരാകാശ നിലയത്തില്‍ നിന്നും പകര്‍ത്തുന്ന ദൃശ്യങ്ങളും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കാറുണ്ട്. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു ദൃശ്യമാണ്.

കാഴ്ചയില്‍ അതിശയിപ്പിയ്ക്കുന്ന ഒരു പ്രകാശത്തിന്റേതാണ് ഈ ദൃശ്യം. പച്ച നിറത്തില്‍ അഗ്നിജ്വാല പോലെ തെളിയുന്ന പ്രാകശം. ധ്രുവദീപ്തിയാണ് ഇത്. കാലങ്ങള്‍ക്ക് മുന്‍പേ ശാസ്ത്രലോകത്തെ പോലും അതിശയിപ്പിച്ച ധ്രുവ ദീപ്തിയുടെ അപൂര്‍വമായ ദൃശ്യം സൈബര്‍ ഇടങ്ങളിലും വൈറലായിരിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും പകര്‍ത്തപ്പെട്ടതിനാലാണ് ഈ ധ്രുവദീപ്തി ഇത്രമേല്‍ കൗതുകകരമായത്.

Read more: ദേ ഇവരാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് റീമേക്ക് ഒരുക്കിയ ചെറുപ്പക്കാര്‍; വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

പച്ചയ്ക്ക് പുറമെ ചുവപ്പ് നിറത്തിലും സാധാരണയായി ധ്രുവദീപ്തി കണ്ടുവരാറുണ്ട്. ഭൂമിയുടെ കാന്തിക ധ്രുവങ്ങളില്‍ നിന്ന് 18 ഡിഗ്രി മുതല്‍ 23 ഡിഗ്രി വരെ അകലത്തിലുള്ള ഉപര്യന്തരീക്ഷ മേഖലകളിലുണ്ടാകുന്ന പ്രകാശമാണ് ധ്രുവദീപ്തി എന്ന് അറിയപ്പെടുന്നത്. സാധാരണ മിനിറ്റുകളുടെ മാത്രം ദൈര്‍ഘ്യമാണ് ധ്രുവദീപ്തിക്ക് ഉണ്ടാകാറുള്ളത്.

Story highlights: Southern Lights, As Seen From Space