ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് ഇന്‍സ്പിരേഷന്‍ 4; ഇത് ബഹിരാകാശ ടൂറിസത്തിലെ നാഴികക്കല്ല്

SpaceX Launches Inspiration4 

ഇന്‍സ്പിരേഷന്‍ 4 പറന്നുയര്‍ന്നപ്പോള്‍ പിറന്നത് പുതിയ ബഹിരാകാശ ചരിത്രം. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ പ്രത്യേക ബഹിരാകാശ ടൂറിസം പദ്ധതിയാണ് റെസിലിയന്‍സ്. കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നുമാപദ്ധതിയുടെ ഭാഗമായ റോക്കറ്റ് ഇന്‍സ്പിരേഷന്‍ 4 പറന്നുയര്‍ന്നത്.

റെസിലിയന്‍സ് പദ്ധതിയുടെ ഭാഗമായി സ്‌പേസ് എക്‌സ് വിക്ഷേപിച്ച ട്രാഗണ്‍ ക്യാപ്‌സൂളില്‍ നാല് പേരുണ്ട്. ഇവരില്‍ ആരും ബഹിരാകാശ വിദഗ്ധരല്ല എന്നതുതന്നെയാണ് ഈ ദൗത്യത്തിലെ പ്രധാന ആകര്‍ഷണം. ബഹിരാകാശ ടൂറിസം പദ്ധതിയിലെ തന്നെ ആദ്യ ദൗത്യമാണ് റെസിലിയന്‍സ്. മൂന്ന് ദിവസം യാത്രികള്‍ ഭൂമിയെ വലം വയ്ക്കും.

Read more: ആദ്യം കണ്ടത് തിങ്കളാഴ്ച…. വൈറലായ ആഴ്ചപ്പാട്ടിന് പിന്നിലെ പാട്ടുകാരന്‍ ദേ ഇവിടെയുണ്ട്

ഇന്‍സ്പിരേഷന്‍4 എന്നാണ് ഇലോണ്‍ മസ്‌ക് ഈ ദൗത്യത്തിന് നല്‍കിയിരിക്കുന്ന പേര്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്നതാണ് ദൗത്യത്തിലെ യാത്രികര്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടൊണ് പേടകം കുതിച്ചുയര്‍ന്നത്. പന്ത്രണ്ട് മിനിറ്റിന് ശേഷം റോക്കറ്റില്‍ നിന്നും വേര്‍പെട്ട ക്യാപ്‌സ്യൂള്‍ ഭ്രമണ പഥത്തില്‍ പ്രവേശിക്കുയും ചെയ്തു.

Story highlights; SpaceX Launches Inspiration4