മേളക്കൊഴുപ്പിൽ കൊട്ടിക്കയറി ശ്രീഹരിയും കൃഷ്ണജിത്തും- കൈയടികളോടെ മോഹൻലാൽ; വിഡിയോ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ഈ സംഗീത റിയാലിറ്റി ഷോയിൽ കുട്ടികളിലെ പ്രതിഭാധനരായവരാണ് മാറ്റുരയ്ക്കുന്നത്. പാട്ടുവേദിയിലെ കുഞ്ഞു പാട്ടുകാർക്കെല്ലാം ധാരാളം ആരാധകരുമുണ്ട്. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ മിടുക്കന്മാരിൽ രണ്ടുപേരായ ശ്രീഹരിയും കൃഷ്ണജിത്തും ചേർന്ന് കാഴ്ചവെച്ച പ്രകടനം ശ്രദ്ധേയമാകുകയാണ്.

ഓണത്തിനോട് അനുബന്ധിച്ച് നടന്ന എപ്പിസോഡിൽ നടൻ മോഹൻലാൽ ആയിരുന്നു അതിഥിയായി എത്തിയത്. മോഹൻലാലിന് മുന്നിൽ പാട്ടിനു പകരം മേളക്കൊഴുപ്പാണ് ശ്രീഹരിയും കൃഷ്ണജിത്തും ചേർന്ന് അവതരിപ്പിച്ചത്. താളത്തിൽ കൊട്ടിക്കയറി ഇരുവരും ആവേശത്തോടെ മനോഹരമായി പ്രകടനം നടത്തി.

Read More: യുവതാരനിരയുമായി ത്രയം ഒരുങ്ങുന്നു

മലയാള ടെലിവിഷൻ പരിപാടികളിലെ ജനകീയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. ആദ്യ സീസൺ പോലെ തന്നെ രണ്ടാം സീസണിലും മികച്ച സ്വീകാര്യതയാണ് കുട്ടി പാട്ടുകാർക്ക് ലഭിക്കുന്നത്.

Story highlights- sreehari and krishnajith chendamelam