വിസ്മയമാണ് ശ്രീഹരി; പാടി അമ്പരപ്പിച്ച് പാലക്കാടിന്റെ മണിമുത്ത്- വിഡിയോ

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2-ൽ ഏറ്റവുമധികം ആരാധകരുള്ള ഗായകനാണ് ശ്രീഹരി. പാലക്കാട് സ്വദേശിയായ ശ്രീഹരി കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമാക്കിയതിലൂടെയാണ് പാട്ടുവേദിയിൽ ശ്രദ്ധേയനായത്. പിന്നീട് വൈവിധ്യമാർന്ന പാട്ടുകളിലൂടെയും വിനയത്തിലൂടെയും ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്.

ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കുന്ന ശ്രീഹരിയുടെ മറ്റൊരു പ്രകടനവും ശ്രദ്ധേയമാകുകയാണ്. ഈശ്വരനൊരിക്കൽ മനുഷ്യനായി അവതരിച്ചു എന്ന ഗാനമാണ് ശ്രീഹരി ആലപിയ്ക്കുന്നത്. എല്ലാ രാഗഭാവങ്ങളും അതേപടി പകർത്തിയ ശ്രീഹരിയെ എത്ര അഭിനന്ദിച്ചിട്ടും വിധികർത്താക്കൾക്ക് മതിയായില്ല. അത്രമാത്രം മികവ് ആലാപനത്തിൽ ശ്രീഹരി പുലർത്തി.

Read More: ‘ബോംബെ’യിലെ സുന്ദരനായ അരവിന്ദ് സ്വാമിക്കൊപ്പം ‘മുംബൈ’യിൽ- സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ശ്രീഹരി നാടൻ പാട്ടുകളുമായാണ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയത്. കലാഭവൻ മണിയുടെ ഗാനങ്ങൾ ആലപിക്കാൻ ശ്രീഹരിക്ക് ഒരു പ്രത്യേക കഴിവാണ്.പാട്ടുകാരനൊപ്പം ഒരു അഭിനേതാവും ശ്രീഹരിയിലുണ്ട് എന്ന് വേദി അടുത്തിടെ തിരിച്ചറിഞ്ഞിരുന്നു. കാരണം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ മണിയുടെ അവിസ്മരണീയ അന്ധ കഥാപാത്രത്തെ അതേപടി പകർത്തി കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി എന്ന ഗാനവുമായാണ് ശ്രീഹരി വിസ്മയിപ്പിച്ചത്.

Story highlights- sreehari singing nostalgic song