‘നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ..’; ഹൃദയംതൊട്ട് പാടി ദേവ്നയും ശ്രീനന്ദും- വിഡിയോ

മലയാളികളുടെ മനസ്സിൽ കാലമെത്ര കഴിഞ്ഞാലും മങ്ങാത്ത ചാരുതയുമായി ചേർന്ന് നിൽക്കുന്ന ഒട്ടേറെ ഗാനങ്ങൾ ഉണ്ട്. എത്രതവണ കേട്ടാലും മതിവരാത്ത, പ്രണയവും,വിരഹവും, ദുഃഖവും, സന്തോഷവുമൊക്കെ സമ്മാനിക്കുന്ന അനശ്വര ഗാനങ്ങൾ. അത്തരത്തിൽ എല്ലാവരുടെയും പ്ലേലിസ്റ്റിൽ ആവർത്തിച്ച് കേൾക്കുന്ന ഗാനങ്ങളിൽ ഇടംനേടിയ ഒന്നാണ് ഗ്രാമഫോൺ എന്ന സിനിമയിലെ ‘നിനക്കെന്റെ മനസിലെ..’.

ഹൃദയരാഗങ്ങളുടെ പറുദീസയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഇതാ, ആ ഗാനവുമായി എത്തി വിസ്മയിപ്പിക്കുകയാണ് ദേവ്ന സി കെ എന്ന കൊച്ചുമിടുക്കിയും, ശ്രീനന്ദും. ഇരുവരും അതിമനോഹരമായാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീനന്ദിന്റെ ഭാവരാഗത്തിനൊപ്പം ദേവ്ന ചേർന്ന് പാടുകയാണ്. മികച്ച പ്രതികരണമാണ് വിധികർത്താക്കൾ ഈ പ്രകടനത്തിന് നൽകിയത്.

Read More: വിസ്മയമാണ് ശ്രീഹരി; പാടി അമ്പരപ്പിച്ച് പാലക്കാടിന്റെ മണിമുത്ത്- വിഡിയോ

മലയാള ടെലിവിഷൻ പരിപാടികളിലെ ജനകീയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആദ്യ സീസൺ പോലെ തന്നെ രണ്ടാം സീസണിലും മികച്ച സ്വീകാര്യതയാണ് കുട്ടി പാട്ടുകാർക്ക് ലഭിക്കുന്നത്. 

Story highlights- sreenand and devna c k performance