ആറ്റ്ലി ചിത്രത്തിൽ ഒന്നിച്ച് ഷാരൂഖ് ഖാനും നയൻ താരയും; പൂനെയിൽ ചിത്രീകരണം ആരംഭിച്ച് സിനിമ

ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായി വേഷമിടുന്നത് നയൻതാരയാണ്. പൂനെയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ഒരു ഒരു റോ ഏജന്റിന്റെ വേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്നിലധികം വേഷപ്പകർച്ചകളിൽ ചിത്രത്തിൽ ഷാരൂഖ് ഖാൻ എത്തുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അച്ഛനും മകനുമായി ഡബിൾ റോളിലായിരിക്കും ഷാരൂഖ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ആറ്റ്ലി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ് നയൻതാര.

ആറ്റ്ലിയുടെ അരങ്ങേറ്റ ചിത്രമായ രാജാ റാണിയിലും അടുത്തിടെ സംവിധാനം ചെയ്ത ‘ബിഗിൽ’ എന്ന ചിത്രത്തിലും നയൻ‌താര അഭിനയിച്ചിട്ടുണ്ട്. നയൻതാരയ്ക്ക് പുറമെ പ്രിയ മണിയും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also: ‘ഇനി മേലാൽ അങ്ങനെ ഡാൻസ് ചെയ്യത്തില്ല’; മേഘ്‌നക്കുട്ടിയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ലാലേട്ടൻ

ബിഗിൽ ആണ് ആറ്റ്ലി സംവിധാനം ചെയ്ത അവസാന ചിത്രം. വിജയ് ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാൻ അടുത്തതായി വേഷമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സിദ്ധാർഥ് ആനന്ദിന്റെ പത്താൻ ആണ് ഷാരൂഖ് ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Read also: ഭൂമിക്ക് 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഇങ്ങനെ പിസ്സ കഴിക്കാം; വൈറലായി ബഹിരാകാശത്ത് നിന്നൊരു വിഡിയോ

Story highlights; SRK Atlee film roling started