മനസ് കവർന്ന രുഗ്മിണിയും മീശ മാധവനും; ഭാവങ്ങൾ അതേപടി പകർന്ന് പാടി കുഞ്ഞു ഗായകർ- വിഡിയോ

മലയാളികളുടെ ഇഷ്ട സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുട്ടി കുറുമ്പുകളെല്ലാം പ്രേക്ഷകരുടെ പ്രിയ ഗായകരുമാണ്. നിരവധി മനോഹരമായ നിമിഷങ്ങൾ പാട്ടുവേദിയിൽ പിറക്കാറുണ്ട്. മത്സരം കൂടുതൽ ശക്തമായി മുന്നേറുമ്പോളും ആസ്വാദകർക്ക് മനസ് നിറയ്ക്കുന്ന നിമിഷങ്ങൾക്ക് പാട്ടുവേദിയിൽ കുറവില്ല. അത്തരത്തിൽ അതിമനോഹരമായ ഒരു പ്രകടനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുറുമ്പിയായ മേഘ്‌നയും, കൃഷ്ണജിത്തും ചേർന്നാണ് മീശമാധവനിലെ ‘എന്റെ എല്ലാമെല്ലാമല്ലേ..’ എന്ന ഗാനം ആലപിക്കുന്നത്. യേശുദാസും സുജാതയും പാടിയ അതെ ഭാവങ്ങൾ അതേപടി പകർത്തുകയാണ് കുഞ്ഞു ഗായകർ.

Read More: ‘ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നു’- ഓർമ്മ ചിത്രവുമായി പ്രേക്ഷകരുടെ ഇഷ്ടതാരം

മത്സരാർഥികളിലെ രണ്ടുപേർ ഒന്നിച്ച് പാടുന്ന ഡ്യൂയറ്റ് റൗണ്ടിലാണ് മേഘ്‌നയും കൃഷ്ണജിത്തും പാട്ടുമായി എത്തിയത്. ഇരുവർക്കും വിധികർത്താക്കൾ നൂറിൽ നൂറു മാർക്കും നൽകി. നിറഞ്ഞ കൈയടിയോടെയാണ്‌ ഇവരുടെ അവിസ്മരണീയമായ ആലാപനം വേദി ഏറ്റെടുത്തത്.

Story highlights- krishnajith and meghna sumesh singing video