ചലച്ചിത്ര പിന്നണി ഗാനരംഗത്ത് വീണ്ടും മോഹന്‍ലാലിന്റെ പാട്ട്

Story highlights: Mohanlal singing for the movie Bermuda

ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മോഹന്‍ലാല്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് താരം വെള്ളിത്തിരയില്‍ കൈയടി നേടുന്നു. അഭിനയത്തിന് പുറമെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും ശ്രദ്ധേയനാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തുന്നു.

ബര്‍മുഡ എന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന്റെ പാട്ടുള്ളത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. രമേശ് നാരയണന്‍ സംഗീതം പകരുന്നു. മോഹന്‍ലാല്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അന്‍പത് ഗാനങ്ങള്‍ തികയ്ക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

Read more: ചിരിച്ചുകൊണ്ട് അന്ന് സാജന്‍ പറഞ്ഞു ‘ഞങ്ങളൊക്കെ ദൈവത്തിന്റെ ഒരു തമാശയല്ലേ…’ പ്രിയ കലാകാരനെ അനുസ്മരിച്ച് സംവിധായകന്‍

ഷെയ്ന്‍ നിഗവും വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബര്‍മുഡ. ടി കെ രാജീവ് കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കൃഷ്ണകുമാര്‍ പിങ്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Mohanlal singing for the movie Bermuda