രണ്ട് തുരങ്കങ്ങള്‍ക്കുള്ളിലൂടെ വിമാനം പറത്തി റെക്കോര്‍ഡിട്ടു; അതിശയിപ്പിക്കും ഈ സാഹസിക വിഡിയോ

September 8, 2021
Stunt Pilot Sets Guinness World Record For Longest Flight Through A Tunnel

അതിസാഹസികത നിറഞ്ഞ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തിലാണ് ഇത്തരം സാഹിസിക കാഴ്ചകള്‍ സൈബര്‍ ഇടങ്ങളിലെ ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിയ്ക്കുന്നതും. ശ്രദ്ധ നേടുന്നതും അത്തരത്തിലുള്ള സാഹസികത നിറഞ്ഞ ഒരു വിഡിയോ ആണ്.

രണ്ട് തുരങ്കങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തുന്നതിന്റേതാണ് ഈ വിഡിയോ. റെഡ് ബുള്‍ സ്റ്റണ്ട് പൈലറ്റായ ഡാരിയോ കോസ്റ്റയാണ് വേറിട്ട ശൈലിയില്‍ വിമാനം പറത്തി താരമായിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും അദ്ദേഹത്തിന്റെ സാഹസികത ഇടം പിടിച്ചു. ഇരട്ട തുരങ്കങ്ങളിലൂടെ ഏറ്റവും കൂടുതല്‍ ദൂരം വിമാനം പറത്തിയതിനാണ് ഡാരിയോ കോസ്റ്റയുടെ പേരില്‍ റെക്കോര്‍ഡ് പിറന്നത്.

Read more: പ്രായമൊക്കെ വെറും നമ്പറല്ലേ; യാത്രകളെ പ്രണയിക്കുന്ന 70-കാരി

തുര്‍ക്കിയിലെ ഇസ്താംബുളിലാണ് അതിശയിപ്പിയ്ക്കുന്ന തരത്തിലുള്ള ഈ അഭ്യാസം അരങ്ങേറിയത്. 245.07 കിലോ മീറ്റര്‍ വേഗതയിലാണ് അദ്ദേഹം തുരങ്കങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തിയത്. ഏകദേശം 2.6 കിലോമീറ്റര്‍ നീളമുണ്ട് തുരങ്കങ്ങള്‍ക്ക്. ചെറിയ വിമാനമാണ് തുരങ്കങ്ങള്‍ക്കുള്ളിലൂടെ പറത്തിയത്. സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ ഈ സാഹിസിക വിഡിയോ കണ്ടിട്ടുണ്ട്.

Story highlights: Stunt Pilot Sets Guinness World Record For Longest Flight Through A Tunnel