മധുരമൂറുന്ന പാട്ട്; ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ഹരിശങ്കറിന്റെ ശബ്ദം- ‘സണ്ണി’യിലെ ആദ്യ ഗാനം

രഞ്ജിത്ത് ശങ്കറും നടൻ ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘സണ്ണി’. ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ‘നീ വരും തണൽ തരും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് ‘സണ്ണി’ ടീം പുറത്തുവിട്ടിരിക്കുന്നത്. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ ഈണം പകർന്നിരിക്കുന്നു. ഹരിശങ്കറിന്റെ മധുരമൂറുന്ന ശബ്ദം പാട്ടിന് ആത്മാവ് പകരുകയാണ്.

രഞ്ജിത്ത് ശങ്കർ, ജയസൂര്യ കൂട്ടുകെട്ടിൽ എത്തിയിട്ടുള്ള ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളാണ് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ സണ്ണി എന്ന സിനിമയിലും ആരാധകർക്ക് പ്രതീക്ഷയുണ്ട്. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സണ്ണി. പ്രമുഖ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ സണ്ണി എന്ന ചിത്രത്തിനായി പ്രവർത്തിക്കുന്നുണ്ട്.

Read More: പഴയകാല ഓർമ്മകൾ ഉണർത്തി ‘തലൈവി’യിലെ ഗാനം- വിഡിയോ

‘ഡാർവിന്റെ പരിണാമം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശങ്കർ ശർമ്മ ‘സണ്ണി’ക്ക് സംഗീതം നൽകുന്നു. ഷമ്മർ മുഹമ്മദ്, ദേശീയ അവാർഡ് ജേതാവ് സിനോയ് ജോസഫ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. അതേസമയം, ജയസൂര്യയ്‌ക്കൊപ്പം ഏഴാമത്തെ ചിത്രമാണ് രഞ്ജിത്ത് ശങ്കറിന്റേത്. ‘പുണ്യാളൻ അഗർബത്തീസ്’, ‘സു..സു … സുധിവത്മീകം’, ‘പ്രേതം’, ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’, ‘ഞാൻ മേരിക്കുട്ടി’, ‘പ്രേതം 2’ എന്നീ സിനിമകൾക്കായി ഇരുവരും നേരത്തെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Story highlights- sunny movie song