കൊവിഡിന് പിന്നാലെ പ്രളയജലവും; ബോട്ടിൽ ക്ലാസുകൾ എടുത്ത് അധ്യാപകർ

ഇന്ത്യയിൽ പലയിടങ്ങളും മഴ തുടരുകയാണ്…കനത്ത മഴയെത്തുടർന്ന് ബീഹാറിന്റെ പലയിടങ്ങളും വെള്ളം കയറിയ സ്ഥിതിയിലാണ്. മഴ കുറഞ്ഞെങ്കിലും വെള്ളം താഴാത്ത പ്രദേശങ്ങളും ഉണ്ട്. ചില ഇടങ്ങളിൽ പ്രളയജലം കാരണം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂളുകളിലും മറ്റും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. കൊറോണയ്ക്ക് പിന്നാലെ മഴ കൂടി ആയതോടെ കുട്ടികൾക്ക് ക്ലാസുകൾ തീരെ കിട്ടാത്ത അവസ്ഥയാണ് മിക്കയിടങ്ങളിലും. ഈ സാഹചര്യത്തിൽ ബിഹാറിലെ കതിഹാർ ജില്ലയിലെ മണിഹാരി പ്രദേശത്തെ ചില അധ്യാപകർ തങ്ങളുടെ കുട്ടികളെ സഹായിക്കാനായി മുന്നോട്ടെത്തിയിരിക്കുന്നത്.

പ്രദേശത്ത് കെട്ടിയിട്ട ബോട്ടുകളിൽ ഇരുന്ന് കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയാണ് ഇവിടുത്തെ ചില അധ്യാപകർ. പ്രധാനമായും പത്താം ക്ലാസിലെ കുട്ടികൾക്കാണ് ഇവർ ക്ലാസുകൾ എടുക്കുന്നത്. ‘തങ്ങൾക്ക് വേറെ വഴിയില്ലാത്തതിനാലാണ് ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്നത്, കഴിഞ്ഞ ആറു മാസത്തോളമായി ഇവിടെ പ്രളയജലം താഴുന്നില്ല ഈ സാഹചര്യത്തിലാണ് ബോട്ടിൽ ക്ലാസുകൾ എടുക്കുന്നതിനായി തങ്ങൾ മുന്നോട്ട് വന്നത്’ എന്നാണ് ഈ അധ്യാപകർ പറയുന്നത്.

Read also: അനുകരണകലയിൽ അതിശയിപ്പിച്ച് ഒരു പക്ഷി; ഹിറ്റായി കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കരയുന്ന വിഡിയോ

അതേസമയം എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന പ്രദേശമാണ് മണിഹാരി. വെള്ളം കയറിയാൽ ഇവിടെ നിന്നും ഇത് ഇറങ്ങിപ്പോകാൻ വലിയ ബുദ്ധിമുട്ടാണ്. ഇത്തവണ കൊവിഡിന് പിന്നാലെ പ്രളയം കൂടി എത്തിയതോടെ വലിയ ദുരിതത്തിലാണ് ഈ പ്രദേശവാസികൾ.

Read also: രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു ആ വലിയ മനുഷ്യൻ; ഹൃദയംതൊട്ട് ആന്റോ ജോസഫിന്റെ വാക്കുകൾ

Story highlights : Teachers take classes on boats amid flood