ലോകത്തിലെ ഏറ്റവും നീളമുള്ള കാൽനടപ്പാലം ഇതാ ;820 അടി നീളമുള്ള പാലത്തിന് ഇനി ഗിന്നസ് തിളക്കം- വിഡിയോ

കാനഡയിലെ ഒന്റാറിയോയിൽ ഹൈവേയ്ക്ക് മുകളിലൂടെ നിർമിച്ച നടപ്പാലത്തിന് ഗിന്നസ് തിളക്കം. പിക്കറിംഗ് കാൽനട പാലം ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും നീളം കൂടിയ അടഞ്ഞ കാൽനട പാലത്തിനുള്ള പുതിയ ഗിന്നസ് റെക്കോർഡാണ് നേടിയത്. കാരണം ആദ്യമായാണ് ഇത്രയും നീളത്തിൽ തുറസായ രീതിയിൽ അല്ലാതെ ഒരു പാലം നിർമ്മിക്കപ്പെടുന്നത്.

ഹൈവേ 401-ന് മുകളിലൂടെ മെട്രോലിങ്ക്സ് നിർമ്മിച്ച പാലത്തിന് 820 അടി നീളമാണുള്ളത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട പാലമായി ഇനി ഗിന്നസ് റെക്കോർഡിൽ പിക്കറിംഗ് ഗോ കാൽനട പാലം നിലനിൽക്കും.

പിക്കറിംഗ് ഗോ ട്രെയിൻ സ്റ്റേഷനെ പിക്കറിംഗ് ടൗൺ സെന്ററുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ നടപ്പാലം നിർമിച്ചിരിക്കുന്നത്. ഇത് ഹൈവേ 40 ന്റെ 14 വരികളും ആറ് റെയിൽവേ ട്രാക്കുകളും അടങ്ങുന്ന ഒരു മുഴുവൻ റോഡുതന്നെ കടന്നുപോകാൻ പാകത്തിലുള്ളതാണ്.

Read More: കൊവിഡ് ഭേദമായതിന് ശേഷം രൂക്ഷമാകുന്ന മുടി കൊഴിച്ചിൽ; കാരണങ്ങളും പ്രതിവിധിയും

2018 സെപ്റ്റംബറിലാണ് പാലം പൂർത്തിയായത്. എന്നാൽ ട്രാൻസിറ്റ് ഏജൻസി 2020-ലാണ് ഗിന്നസ് വേൾഡ് റെക്കോർഡിനായി മത്സരിക്കാൻ തീരുമാനിച്ചത്. ഒരുവർഷത്തിന് ശേഷം ലോകത്തിലെ ഏറ്റവും നീളമേറിയ കാൽനട പാലം എന്ന റെക്കോർഡ് നേടുകയും ചെയ്തു.

Story highlights- The Pickering pedestrian bridge set a new Guinness World Record for the longest enclosed pedestrian bridge