മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതം പ്രമേയമാക്കി ഡോക്യുമെന്ററി; ദ് അണ്‍നോണ്‍ വാരിയര്‍ ടീസര്‍

കേരള രാഷ്ട്രീയത്തില്‍ പകരക്കാരനില്ലാത്ത നേതാക്കന്മാരില്‍ ഒരാളാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. ദ് അണ്‍നോണ്‍ വാരിയര്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഡോക്യുമെന്ററിയുടേതായി പുറത്തിറങ്ങിയ ടീസറും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്.ഉമ്മന്‍ചാണ്ടി നിയമസഭാ അംഗമായിട്ട് അഞ്ച് പതിറ്റാണ്ടുകല്‍ കടന്നു.

നിയമസഭാ അംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ദ് അണ്‍നോണ്‍ വാരിയര്‍ എന്ന ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. മക്ബൂല്‍ റഹ്‌മാന്‍ ആണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് റിലീസ് ചെയ്യും.

Read more: സുപ്രധാന മത്സരത്തില്‍ സമ്മര്‍ദ്ദം അകറ്റാന്‍ സഹായിച്ചത് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ ആ വൈറല്‍ സ്‌കിറ്റ്: മനസ്സുതുറന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് ശ്രീജേഷ്

1970-ലാണ് ഇ എം ജോര്‍ജിനെ പരാജയപ്പെടുത്തി ഉമ്മന്‍ചാണ്ടി ആദ്യമായി പുതുപ്പള്ളിയുടെ എംഎല്‍എ ആകുന്നത്. അന്ന് അദ്ദേഹത്തിന് പ്രായം 27. പിന്നീടങ്ങോട്ട് പുതുപ്പള്ളി ‘കൈ’വിട്ടിട്ടില്ല ഉമ്മന്‍ ചാണ്ടിയെ. 1970 മുതല്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയാണ് പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട എംഎല്‍എ.

Story highlights: The Unknown Warrior  Documentary About Oommen Chandy