22 മിനിറ്റിൽ 51 കുഞ്ഞുണ്ണി കവിതകൾ; റെക്കോർഡിൽ ഇടംനേടി ഒരു ആറുവയസുകാരി- വിഡിയോ

September 28, 2021

വൈവിധ്യമാർന്ന കഴിവുകളിലൂടെ ലോക ശ്രദ്ധനേടുന്ന ഒട്ടേറെ ആളുകളുണ്ട്. അവർ വാർത്തകളിൽ നിറയുമെങ്കിലും ഇങ്ങനെ ശ്രദ്ധനേടുന്ന താരങ്ങളുടെ കൂടുതൽ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച പരിപാടിയാണ് നമസ്കാരം ഫ്‌ളവേഴ്‌സ്. വേറിട്ട കഴിവുകളുള്ള ആളുകളാണ് നമസ്കാരം ഫ്ളവേഴ്സിലൂടെ ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ, ഒരു കുഞ്ഞു മിടുക്കിയും നമസ്കാരം ഫ്ളവേഴ്സിലൂടെ ശ്രദ്ധനേടുകയാണ്.

തീർത്ഥ എന്ന ആറുവയസുകാരി ശ്രദ്ധനേടിയത് കുഞ്ഞുണ്ണി മാഷിന്റെ കവിതകളിലൂടെയാണ്. 22 മിനിറ്റിൽ 51 കുഞ്ഞുണ്ണി കവിതകൾ ചൊല്ലി ഈ മിടുക്കി റെക്കോർഡും നേടി. കവിതകൾ കുറഞ്ഞ സമയംകൊണ്ട് ചൊല്ലി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സും സ്വന്തമാക്കിയിരിക്കുകയാണ് തീർത്ഥ വിവേക്.

Read More: വിസ്മയമാണ് ശ്രീഹരി; പാടി അമ്പരപ്പിച്ച് പാലക്കാടിന്റെ മണിമുത്ത്- വിഡിയോ

അച്ഛൻ വിവേക് ആണ് തീർത്ഥയെ കവിതകൾ പഠിപ്പിക്കുന്നത്. കുഞ്ഞുണ്ണി മാഷിന്റെ അണ്ണാറക്കണ്ണൻ എന്ന കവിതയാണ് ഈ കുഞ്ഞുമിടുക്കിക്ക് ഏറ്റവും ഇഷ്ടം. ഐ എ എസ് എടുത്ത് ഇന്ത്യ ഭരിക്കണം എന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. ഫ്‌ളവേഴ്‌സ് പ്രേക്ഷകർക്കായി 44 കവിതകളും കുറഞ്ഞ സമയംകൊണ്ട് ചൊല്ലി തീർത്ഥക്കുട്ടി. തൃപ്പൂണിത്തുറ എൻ എസ് എസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് തീർത്ഥ.

Story highlights- Theertha Vivek is titled as ‘Grand Master’ for reciting 51 poems of the famous Malayalam poet kunjunni mash