യുവതാരനിരയുമായി ത്രയം ഒരുങ്ങുന്നു

Thrayam movie first look poster

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ത്രയം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റരും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു. സഞ്ജിത് ചന്ദ്രസേനന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

പൂര്‍ണമായും രാത്രിയില്‍ ആണ് ചിത്രീകരണം എന്നതും ത്രയം എന്ന ചിത്രത്തിന്റെ പ്രത്യേകതയാണ്. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നിരഞ്ജ് മണിയന്‍പിള്ള രാജു, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഗോപീകൃഷ്ണന്‍ കെ വര്‍മ്മ, ഡയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍, ഷാലു റഹീം, ഡയാന ഹമീദ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Read more: ആദ്യം കണ്ടത് തിങ്കളാഴ്ച…. വൈറലായ ആഴ്ചപ്പാട്ടിന് പിന്നിലെ പാട്ടുകാരന്‍ ദേ ഇവിടെയുണ്ട്

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. മ്മിക്കുന്ന ഈ ചിത്രത്തിന്റെ ജിജു സണ്ണി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. അരുണ്‍ കെ ഗോപിനാഥ് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അരുണ്‍ മുരളിധരന്‍ ആണ് സംഗീത സംവിധായകന്‍. രതീഷ് രാജ് എഡിറ്റിങും നിര്‍വഹിക്കുന്നു.

Story highlights: Thrayam movie first look poster