കാണെക്കാണെയിലെ കഥാപാത്രങ്ങളെ സ്വീകരിച്ചതിന് നന്ദി; ഡ്രൈവിങ്ങ് ആസ്വദിക്കുന്ന പോളും അലനും: വിഡിയോ പങ്കുവെച്ച് ടൊവിനോ

Tovino Thomas shares Allen and Paul, chilling and enjoying a breezy drive video

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് കാണെക്കാണെ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. സിനിമയുടെ ചിത്രീകരണ സമയത്ത് സുരാജിനൊപ്പം കാറില്‍ സഞ്ചരിക്കുന്ന ഒരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

അലന്‍ എന്നാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പോള്‍ എന്ന കഥാപാത്രമായി സുരാജും ചിത്രത്തിലെത്തുന്നു. പോളും അലനും നല്ലൊരു ഡ്രൈവ് ആസ്വദിക്കുന്നു എന്ന അടിക്കുറിപ്പിനൊപ്പമാണ് ടൊവിനോ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം കാണെക്കാണെയിലെ എല്ലാ കഥാപാത്രങ്ങളേയും ഏറ്റെടുത്തതിന് പ്രേക്ഷകര്‍ക്ക് നന്ദിയും കുറിച്ചു.

Read more: ‘കുന്നിമണി ചെപ്പുതുറന്ന്….’ പാടി രമ്യ നമ്പീശന്‍; മനോഹരം ഈ സ്വരമാധുര്യം: വിഡിയോ

മനു അശേകന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ടൊവിനോയ്ക്ക് പുറമെ, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ബോബി-സഞ്ജയ് ആണ് കാണെക്കാണെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ- മനു അശോകന്‍- ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്ക് ഉണ്ട്.

Story highlights: Tovino Thomas shares Allen and Paul, chilling and enjoying a breezy drive video