ചന്തുവായും അച്ചൂട്ടിയായും മഞ്ജു വാര്യര്‍; ആരോമലുണ്ണിയായി സൗബിനും: വെള്ളരിക്കാപ്പട്ടണം മോഷന്‍ പോസ്റ്റര്‍

Vellarikkappattanam movie teams recreates Mammootty's characters

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപട്ടണം. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ മോഷന്‍ പോസ്റ്റര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന്റെ ഭാഗമായി താരത്തിന് വേറിട്ട ആശംസയൊരുക്കിയിരിക്കുകയാണ് വെള്ളരിക്കാപട്ടണം ടീം ഈ മോഷന്‍ പോസ്റ്ററിലൂടെ. സെപ്റ്റംബര്‍ ഏഴിനായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍. വേറിട്ട ശൈലിയില്‍ നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയതും.

മമ്മൂട്ടിയുടെ വിവിധ കഥാപാത്രങ്ങളെ പുനഃരാവിഷ്‌കരിച്ചുകൊണ്ടായിരുന്നു വെള്ളരിക്കാപട്ടണത്തിന്റെ മോഷന്‍ പോസ്റ്റര്‍. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും തന്നെയാണ് പോസ്റ്ററിലെ പ്രധാന ആകര്‍ണവും. ഒരു വടക്കന്‍ വീരഗാഥ, അമരം, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളാണ് മോഷന്‍ പോസ്റ്ററില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്ററില്‍ അച്ചൂട്ടിയായും ബെല്ലാരി രാജയായും ചന്തുവായുമൊക്കെ മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെടുന്നു. ആരോമലുണ്ണി, തൊമ്മി, രാഘവന്‍ തുടങ്ങിയ കഥാപാത്രങ്ങളായി സൗബിനും. പോസ്റ്ററിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു എന്നതും ആകര്‍ഷണീയമാണ്.

Read more: രണ്ട് തുരങ്കങ്ങള്‍ക്കുള്ളിലൂടെ വിമാനം പറത്തി റെക്കോര്‍ഡിട്ടു; അതിശയിപ്പിക്കും ഈ സാഹസിക വിഡിയോ

മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും വെള്ളരിക്കാപ്പട്ടണം എന്ന സിനിമയ്ക്കുണ്ട്. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകനും ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്നു. ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയും അര്‍ജുന്‍ ബെന്നുമാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

Story highlights: Vellarikkappattanam movie teams recreates Mammootty’s characters