കയാക്കിങ്ങിനിടെ അരികിലെത്തിയത് കൂറ്റന്‍ തിമിംഗലം; അതിശയിപ്പിയ്ക്കുന്ന ആകാശദൃശ്യം

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചധികമായി. കൗതുകം നിറയ്ക്കുന്ന നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. ശ്രദ്ധ നേടുന്നതും അതിശയിപ്പിയ്ക്കുന്ന ഒരു കാഴ്ചയാണ്.

കയാക്കിങിനിടെ ഒരു യുവതിയ്ക്ക് അരികിലെത്തിയ കൂറ്റന്‍ തിമിംഗലത്തിന്റേതാണ് ഈ ദൃശ്യങ്ങള്‍. അര്‍ജന്റീനയില്‍ നിന്നമുള്ള ഈ കാഴ്ച സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. കയാക്കിങ്ങിനായി പാഡില്‍ബോര്‍ഡില്‍ സഞ്ചരിക്കവെയാണ് തിമിംഗലം യുവതിയുടെ അരികിലെത്തിയത്. പാഡില്‍ ബോഡിന്റെ മൂന്നിരട്ടി വലിപ്പമുണ്ട് ഈ തിമിംഗലത്തിന്.

Read more: ദേവസംഗീതം നീയല്ലേ… വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച പാട്ട് പ്രകടനം

പാഡില്‍ബോര്‍ഡില്‍ തിമിംഗലം മെല്ലെ തട്ടുന്നതും വിഡിയോയില്‍ കാണാം. ശേഷം അത് ആഴക്കടലിലേയ്ക്ക് നീന്തിയകലുകയാണ് ചെയ്തത്. ട്വറ്ററില്‍ പ്രത്യക്ഷപ്പെട്ട ഈ ആകാശദൃശ്യം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. മാക്‌സി ജോനസ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Story highlights: Viral video shows paddleboarder’s breathtaking encounter with giant whale