പ്രായം 107; ലോകത്തിലെ ഏറ്റവും പ്രായമേറിയ ഇരട്ടകളായി ജപ്പാനിലെ സഹോദരിമാർ

September 23, 2021

ലോകത്തിലെ ഏറ്റവുംപ്രായമേറിയ ഇരട്ടകളായി ജപ്പാനിലെ സഹോദരിമാർ. വയോജനങ്ങൾക്കുള്ള ആദരവിനായി ആഘോഷിക്കപ്പെടുന്ന ദിനത്തിലാണ് സമാന ഇരട്ടകളായ ജാപ്പനീസ് സഹോദരിമാർ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. 107 വയസ്സന് ഇരുവർക്കും.

1913 നവംബർ 5ന് ജപ്പാനിലെ ഷോഡോഷിമ ദ്വീപിലാണ് ഉമേനോ സുമിയാമയും കോമെ കൊഡാമയും ജനിച്ചത്. 11 സഹോദരങ്ങളിൽ മൂന്നാമത്തെയും നാലാമത്തെയും മക്കളായാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇവരുടെ ജനനം. ജപ്പാനിലെ ഒരു പ്രധാന ദ്വീപായ ക്യുഷുവിലെ ഒയിറ്റയിൽ ജോലിക്കായി കൊഡാമ പോയതോടെ ഇരട്ട സഹോദരിമാർ പിരിഞ്ഞിരുന്നു. സുമിയമ നാട്ടിൽ തന്നെ തുടരുകയും ചെയ്തു.

ജപ്പാനിൽ ഒന്നിലധികം കുട്ടികളുള്ളവർക്ക് ആ സമയത്തൊക്കെ കൊടിയ പീഢനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അങ്ങനെയൊക്കെയാണ് ഇരുവരും വേർപിരിഞ്ഞു പോയതും. കാലങ്ങളോളം രണ്ടിടത്തായി കഴിഞ്ഞ സഹോദരിമാർ എഴുപതാം വയസിൽ ആകസ്മികമായി വീണ്ടും കണ്ടുമുട്ടുകയായിരുന്നു. അന്നുമുതൽ അവർ ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്തുകയാണ്.

Read More: ഏഴുവർഷങ്ങൾക്ക് ശേഷം ദിലീപിനെ നായകനാക്കി റാഫി ഒരുക്കുന്ന ചിത്രം- ‘വോയിസ് ഓഫ് സത്യനാഥൻ’

സുമിയാമയ്ക്കും കൊഡാമയ്ക്കും സെപ്റ്റംബർ 1ന് 107 വയസും 300 ദിവസവും പ്രായം തികഞ്ഞു. പ്രശസ്ത ജാപ്പനീസ് സഹോദരിമാരായ കിൻ നരിറ്റയും ജിൻ കാനിയും 107 വയസും 175 ദിവസവും പ്രായമുള്ളപ്പോൾ സ്ഥാപിച്ച മുൻ റെക്കോർഡ് അവർ ഇങ്ങനെയാണ് തകർത്തത്.

Story highlights- worlds oldest identical twins