‘വാരിയര്‍ സഹോദരങ്ങള്‍ക്കൊപ്പം’; ലളിതം സുന്ദരത്തെക്കുറിച്ച് അനു മോഹന്‍

Actor Anu Mohan about Lalitham Sundaram Movie

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സഹോദരന്‍ മധു വാര്യര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. പ്രേക്ഷകരിലേക്കെത്താനുള്ള തയാറെടുപ്പിലാണ് ചിത്രം. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കിയ ലളിതം സുന്ദരത്തിന്റെ പ്രിവ്യൂ കണ്ടതിനെക്കുറിച്ച് നടന്‍ അനു മോഹന്‍ പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടുന്നു.

”കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കും തടസങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് വളരെ ശാന്തമായും സുന്ദരമായും ലളിതം സുന്ദരം ഒരുക്കിയെടുത്ത് അവസാനം ഇന്നലെ പ്രിവ്യൂ തിയേറ്ററില്‍ കണ്ടപ്പോള്‍ സിനിമയോടൊപ്പം ഞാനും എന്റെ ജീവിതത്തിലെ പല മൊമന്റ്‌സുകളിലൂടെയും കടന്നുപോയി. ജീവിതം ലളിതവും സുന്ദരവുമാണ് ബട്ട് പവര്‍ഫുള്‍” എന്നാണ് അനു മോഹന്‍ കുറിച്ചത്. വാരിയര്‍ സഹോദരങ്ങള്‍ക്കൊപ്പം എന്ന് കുറിച്ചുകൊണ്ട് മഞ്ജു വാര്യര്‍ക്കും മധു വാര്യര്‍ക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Read more: പായ് വഞ്ചിയിൽ ഒറ്റയ്ക്കുള്ള യാത്ര; എൺപത്തിരണ്ടാം ദിനം അപകടത്തിൽ നട്ടെല്ല് ഒടിഞ്ഞു; നടുക്കടലിൽ രക്ഷയ്‌ക്കെത്തിയത് നാല് രാജ്യങ്ങൾ- മലയാളിയായ അഭിലാഷ് ടോമിയുടെ ഉള്ളുലയ്ക്കുന്ന അനുഭവം

മധു വാര്യരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. ‘ലളിതം സുന്ദരം’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് സെഞ്ചുറിയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നാളുകള്‍ക്ക് ശേഷം ബിജു മേനോന്‍- മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം എത്തുമ്പോള്‍ പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്കും.

Story highlights: Actor Anu Mohan about Lalitham Sundaram Movie