അന്ന് നടി കാര്‍ത്തിക പാടിയ പാട്ട് ഇന്ന് സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്; 34 വര്‍ഷങ്ങള്‍ പഴക്കമുള്ള വിഡിയോ വൈറല്‍

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. കൗതുകം നിറയ്ക്കുന്ന നരവധി വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. 34 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വിഡിയോയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.

ഒരു കാലത്ത് മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ചലച്ചിത്രതരം കാര്‍ത്തികയുടെ ഒരു പാട്ട് വിഡിയോ ആണ് ഇത്. 1987-ല്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ വെച്ചുനടന്ന ഒരു സ്‌റ്റേജ് ഷോയിലായിരുന്നു താരത്തിന്റെ പാട്ട്. കാര്‍ത്തികയെ മമ്മൂട്ടി പരിചയപ്പെടുത്തുന്നതും വിഡിയോയിലുണ്ട്.

Read more: 23 വർഷങ്ങൾക്ക് ശേഷം രമണന്റെ ഷൂ പോളിഷിംഗ്; പഞ്ചാബി ഹൗസിലെ ആ സൂപ്പർഹിറ്റ് കോമഡി സീൻ

‘ആദ്യമായാണ് ഒരു പൊതുവേദിയില്‍ ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം പാടുന്നത്. ആരും കൂവരുത് പ്ലീസ്’ എന്ന് പറഞ്ഞുകൊണ്ടാണ് കാര്‍ത്തികയുടെ പാട്ടിന്റെ ആരംഭം. താരത്തിന്റെ ആലാപന മാധുര്യത്തെ പ്രശംസിക്കുന്നവരും ഏറെയാണ്. മികച്ച കൈയടി നല്‍കിയാണ് ചടങ്ങില്‍ സദസ്സിലുണ്ടായിരുന്നവരും താരത്തിന്റെ പാട്ടിനെ വരവേറ്റത്.

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് കാര്‍ത്തിക. മോഹന്‍ലാല്‍- കാര്‍ത്തിക കൂട്ടുകെട്ടില്‍ പ്രേകഷകരിലേക്കെത്തിയ ചിത്രത്തിന്റെ ഓര്‍മകള്‍ ഇന്നും ചലച്ചിത്ര ലോകത്ത് നിന്നും വിട്ടകന്നിട്ടില്ല. ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റ് പോലെ, സന്മനസ്സുള്ളവര്‍ക്ക സമാധാനം, താളവട്ടം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ കാര്‍ത്തിക ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്.

Story highlights: Actress Karthika Singing Stage Show