അഹാന കൃഷ്ണ ഒരുക്കുന്ന ‘തോന്നല്’- ടീസർ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സംവിധാന രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ. പിറന്നാൾ ദിനത്തിലാണ് ആദ്യമായി സംവിധാനം ചെയ്യുന്ന മ്യൂസിക് ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയത്.

ഇപ്പോഴിതാ, റിലീസിന് മുന്നോടിയായി ഒരു ടീസർ പുറത്തുവിട്ടിരിക്കുകയാണ് അഹാന കൃഷ്ണ. അഹാന തന്നെയാണ് മ്യൂസിക് വിഡിയോയിൽ വേഷമിട്ടിരിക്കുന്നത്. ‘തോന്നല്’ എന്നാണ് ആൽബത്തിന്റെ പേര്. ഷെഫിന്റെ വേഷത്തിലാണ് അഹാന ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ടീസറിലും ഉള്ളത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

Read More: മഴയത്ത് അരവിന്ദ് സ്വാമിയുടെ റാഗിംഗ്- രസകരമായ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

അതേസമയം, നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന വേഷമിടുന്നുണ്ട്.

Story highlights- ahaana krishna’s music video teaser