രണ്ട് വർഷത്തോളം കഴുത്തിൽ കുരുങ്ങിയ ടയറുമായി ജീവിച്ച എൽക്കിന് ഇനി പുതുജീവിതം

കഴുത്തിൽ കുരുങ്ങിയ ടയറുമായി രണ്ട് വർഷത്തോളം ജീവിച്ച എൽക്കിന് ഇനി ആശ്വാസം…

കഴുത്തിൽ ടയർ കുരുങ്ങി കാലങ്ങളോളം ജീവിക്കുക, അങ്ങനെയായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി എൽക്കിന്റെ ജീവിതം. എന്നാൽ ഇപ്പോൾ കഴുത്തിൽ കുരുങ്ങിയ ടയർ എടുത്ത് മാറ്റിയതിന്റെ ആശ്വാസത്തിലാണ് ഈ മൃഗം. കഴിഞ്ഞ ദിവസമാണ് അവിചാരിതമായി വനം വകുപ്പ് ഉദ്യോഗസ്ഥർ കഴുത്തിൽ ടയർ കുരുങ്ങിയ എൽക്ക് വിഭാഗത്തിൽപ്പെടുന്ന ഈ മാനിനെ കാണുന്നത്. യു എസിലെ കൊളറാഡോയിലേ വന്യജീവി സംരക്ഷകർ മാനിനെ കണ്ട ഉടൻ തന്നെ മാനിനെ മയക്ക് വെടി ഉപയോഗിച്ച് വീഴിച്ചു. പിന്നീട് മാനിന്റെ വലിയ കൊമ്പുകളുടെ ശിഖരം മുറിച്ചുമാറ്റിയ ശേഷം കഴുത്തിൽ കുടുങ്ങിയ ടയർ കയർ ഉപയോഗിച്ച് അഴിച്ചു മാറ്റുകയായിരുന്നു.

നാലര വയസ് പ്രായമുള്ള മാനാണ് ഇത്. ഇതിന് മുൻപും നിരവധി തവണ ഈ മാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും മാനിന്റെ കഴുത്തിൽ കുരുങ്ങിയ ടയർ അഴിച്ചുമാറ്റാൻ കഴിഞ്ഞിരുന്നില്ല. ഇത് നാലാം തവണയാണ് മാനിനെ ഉദ്യോഗസ്ഥർ കാണുന്നത്. ഇത്തവണ എന്തായാലും മാനിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥരും. സ്‌കോട്ട് മർഡോക്, ഡോവ്സൻ സ്വൻസൺ എന്നിവരാണ് മാനിനെ രക്ഷപ്പെടുത്തിയത്.

Read also: മെഡിക്കൽ ചെക്കപ്പും സുരക്ഷയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ, വർഷവും ചിലവഴിക്കുന്നത് 15 ലക്ഷത്തോളം രൂപ; സ്റ്റാറായ മരത്തിന് പിന്നിൽ…

മാനിന്റെ കഴുത്തിൽ നിന്നും ടയർ വളരെ സാഹസപ്പെട്ടാണ് ഉദ്യോസ്ഥർ അഴിച്ചുമാറ്റിയത്. ഇതിന്റെ വിഡിയോയും ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടുണ്ട്. കഴുത്തിൽ കുരുങ്ങിയ ടയറുമായി നടക്കുന്ന എൽക്കിന്റെ നിരവധി ദൃശ്യങ്ങളും സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. അതേസമയം ഇത്രയും കാലം കഴുത്തിൽ ടയർ കുരുങ്ങിക്കിടന്നതിന്റെ യാതൊരു ബുദ്ധിമുട്ടും മാനിന്‌ ഉള്ളതായി കണ്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Story highlights: An elk had a tire stuck around its neck for over 2 years. It’s finally free