ഏറ്റുപാടാൻ പാകത്തിൽ കിടിലൻ താളത്തിൽ ‘അണ്ണാത്തെ’യിലെ ഗംഭീര ഗാനം- വിഡിയോ

സൂപ്പർ താരം രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിലെ നാലാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘വാ സാമി’ എന്ന ഗാനം കരുത്തനായ കുറിച്ചുള്ളതാണ്. അരുൺ ഭാരതിയുടെ വരികൾക്ക് ഡി ഇമ്മാൻ ഈണം പകർന്നിരിക്കുന്നു. മുകേഷ് മുഹമ്മദ്, തിരുമൂർത്തി, കീഴക്കരൈ ഷംസുദ്ധീൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.

രജനികാന്തും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലേതായി മറ്റൊരു ഗാനവും അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയിരുന്നു. മരണം കവര്‍ന്നെടുക്കുന്നതിന് മുന്‍പ് അതുല്യ ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം ആലപിച്ച ആ ഗാനവും ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read More: ഐഫോൺ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം- ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’  കോണ്ടസ്റ്റിന്റെ ഭാഗമാകൂ..

മുൻപ്പു റത്തിറങ്ങിയ അണ്ണാത്തെയുടെ ടീസർ വളരെയേറെ ശ്രദ്ധനേടിയിരുന്നു. ശിവ രചനയും സംവിധാനവും നിർവഹിക്കുന്ന അണ്ണാത്തെ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നവംബർ 4 ന് തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. പ്രകാശ് രാജ്, സൂരി, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Story highlights- annathe vaa saamy song out now