വൈറല്‍ ഗാനത്തിന് രസകരമായ ഡബ്‌സ്മാഷുമായി ഭാവന ഒപ്പം രമ്യ നമ്പീശനും: വിഡിയോ

Bhavana and Ramya Nambeeshan Dubsmash viral video

ചലച്ചിത്ര ലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. രസകരമായ വിഡിയോകള്‍ പലപ്പോഴും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു വിഡിയോ ആണ്. പാട്ട് ആസ്വാദകര്‍ക്കിടയില്‍ ട്രെന്‍ഡിങ്ങായ ഒരു ഗാനത്തിന് രസകരമായി ഡബ്‌സ്മാഷ് ചെയ്യുന്ന ഭാവനയുടേയും രമ്യ നമ്പീശന്റേയും വിഡിയോ ആണിത്. വളരെ അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. ഇരുവരുടേയും സൗഹൃദ നിമിഷങ്ങളുടെ വിഡിയോ മുന്‍പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

‘മാനികെ മാഹേ ഹിതേ…’ എന്ന ഹിറ്റ് ഗാനത്തിനാണ് ഇരുവരുടേയും ഡബ്‌സ്മാഷ്. ചലച്ചിത്രതാരങ്ങളടക്കം നിരവധിപ്പേര്‍ ഇരുവരുടേയും പ്രകടനത്തിന് രസകരമായ കമന്റുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെ പൂക്കാലം വരവായി എന്ന സിനിമയിലെ രംഗവും ഇരുവരും ചേര്‍ന്ന് ഡബ്‌സ്മാഷ് ചെയ്തിരുന്നു. ഈ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി.

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല. ആദം ജോണ്‍ തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. മറ്റ് ഭാഷകളിലും സജീവമാണ് താരം.

Read more: പെട്ടെന്ന് സുന്ദരിയാകാൻ ലക്ഷ്മി നക്ഷത്രയ്ക്ക് കൺമണിക്കുട്ടിയുടെ ടിപ്സ്- വിഡിയോ

മിനിസ്‌ക്രീനിലെ അവതരണത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ രമ്യ നമ്പീശന്‍ ശരത് സംവിധാനം നിര്‍വഹിച്ച ‘സായ്ഹാനം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിനു പുറമെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും താരം ശ്രദ്ധേയമാണ്. പെരുമഴക്കാലം, ഗ്രാമഫോണ്‍, ചോക്ലേറ്റ്, ശലഭം, ചാപ്പാ കുരിശ്, ബാച്ച്‌ലര്‍ പാര്‍ട്ടി, അയാളും ഞാനും തമ്മില്‍, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ രമ്യ നമ്പീശന്‍ വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടി.

Story highlights: Bhavana and Ramya Nambeeshan Dubsmash viral video