ആവശ്യക്കാരേറുന്ന കാപ്പി; ‘കോഫി ഡേ’യിൽ അറിയാം ചില കാപ്പികാര്യങ്ങൾ

നല്ല മഴയുള്ള വൈകുന്നേരങ്ങളിൽ ഒരു കപ്പ് ചൂട് കാപ്പി അല്ലെങ്കിൽ ചായ…മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇത്. അതേസമയം കാപ്പിയാണോ ചായയാണോ മികച്ചത് എന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഇന്ന് ഒക്ടോബർ ഒന്ന് രാജ്യാന്തര കാപ്പി ദിനത്തിൽ അറിയാം കാപ്പിയെക്കുറിച്ച് ചില ആരോഗ്യകാര്യങ്ങൾ.

മലയാളികൾക്കിടയിൽ മാത്രമല്ല കാപ്പി പ്രേമികൾ ഉള്ളത്… ദിവസേന രണ്ട് ബില്യൺ കാപ്പിയാണത്രെ ലോകത്ത് കുടിച്ച് തീർക്കുന്നത്. ആയുസ്സ് വർധിപ്പിക്കും എന്നാണ് മിക്ക പഠനങ്ങളും കാപ്പിയെക്കുറിച്ച് പറയുന്നത്. കാപ്പിയിലെ കഫീൻ ആണ് ഇതിന് സഹായിക്കുന്നത്. നൈട്രിക് ഓക്സൈഡ് പുറന്തള്ളാൻ സഹായിക്കുന്നതുവഴി രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇവയ്ക്ക് സാധിക്കും.

ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി വരെ കുടിയ്ക്കാം. ഇത് പ്രമേഹസാധ്യത ഇല്ലാതാക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. അതേസമയം കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന കഫേനുക്കൾ ആരോഗ്യത്തിന് മോശമായതിനാൽ കാപ്പി കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന രീതിയിൽ മുമ്പ് പഠനങ്ങൾ നടന്നിരുന്നത്. എന്നാൽ കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന ആസിഡുകളും മറ്റ് ഘടകങ്ങളും പ്രമേഹമുണ്ടാകുന്നതിൽ നിന്നും ശരീരത്തെ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

Read also: ഈ ടെറസ്സ് നിറയെ ചെടികളും ഫലവൃക്ഷങ്ങളും; ഹരിതാഭയെ സ്‌നേഹിക്കുന്ന രശ്മി

അതുപോലെ തന്നെ ഇടയ്ക്കിടെ കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകുന്നതിന് പുറമെ അൾഷിമേഴ്‌സ് രോഗം ഉണ്ടാകാതെ സംരക്ഷിക്കുന്നതിനും കാരണമാകുമെന്നും പഠനങ്ങൾ മുന്നോട്ട് വയ്ക്കുന്നു. വൃക്കരോഗം ഒരു പരിധിവരെ ഇല്ലാതാക്കാനും കോഫി കുടിയ്ക്കുന്നതുവഴി സാധിക്കും.

കാപ്പിയ്ക്ക് മാത്രമല്ല, കാപ്പി ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾക്കും ഇന്ന് ആവശ്യക്കാർ ഏറെയാണ്.

Story highlights: Coffee day special