‘നാട്, എൻ വീട്, ഈ വയനാട്..’- നാടൻപാട്ടിന്റെ ചേലുമായി മണികണ്ഠൻ കലയരങ്ങിൽ- വിഡിയോ

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം.ലോകടെലിവിഷന്‍ രംഗത്തുതന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത്, കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ചത്.

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം വഴിയൊരുക്കി.

Read More: 2ഡി, ത്രിഡി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ക്വാളിറ്റി എഡ്യൂക്കേഷൻ; ഉയർന്ന മാർക്ക് നേടാൻ Vijay Edu App

ഇപ്പോഴിതാ, പാട്ടിൽ ഒരു സമൂഹത്തിന്റെ പോരാട്ടത്തിന്റെ കനൽ നിറച്ച കലാകാരൻ മണികണ്ഠനാണ് കോമഡി ഉത്സവ വേദിയിലേക്ക് എത്തിയിരിക്കുന്നത്. പ്രാചീന സംസ്കാരത്തിന്റെ സ്മരണ പേറുന്ന ചേന്തുരുണി മലയിലെ ഗോത്ര വർഗ്ഗത്തിലെ ഇളമുറക്കാരനാണ് മണികണ്ഠൻ. തന്റെ പാട്ടുകളിലൂടെ ഒരു ജനതയുടെ പ്രശ്നനങ്ങൾക്കായി പോരാടിയ ആളാണ് മണികണ്ഠൻ. അദ്ദേഹത്തിനെ സമൂഹമാധ്യമങ്ങളിൽ വൈറലാക്കിയ ഗാനമാണ് ‘നാട്, എൻ വീട്, ഈ വയനാട്’ എന്ന് തുടങ്ങുന്നത്. ആ ഗാനവും ഒട്ടനവധി ഗാനങ്ങളുമായാണ് മണികണ്ഠൻ എത്തുന്നത്. ശ്രദ്ധനേടുകയാണ് കോമഡി ഉത്സവത്തിന്റെ ഈ എപ്പിസോഡ്.

Story highlights- comedy ulsavam manikandan episode