‘ദർശനാ..’- പ്രണയം പങ്കുവെച്ച് പ്രണവും ദർശനയും- വിഡിയോ ഗാനം

തിയേറ്റർ തുറക്കുന്ന ദിനം തന്നെ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനവും എത്തി. പൊട്ടിച്ചിരിയും നൃത്തവുമൊക്കെയായി പ്രണവ് മോഹൻലാലും ദർശനയുമാണ് പാട്ടിലുള്ളത്. ദർശന എന്ന് തുടങ്ങുന്ന ഗാനം കോളേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.

പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. 15 ഗാനങ്ങളുണ്ടെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

Read More: ‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹ’ത്തിനായി ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി പ്രിയദർശനും ആന്റണി പെരുമ്പാവൂരും

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. 

Story highlights- darshana official video song