ദിലീപിനെ നായകനാക്കി റാഫി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം; ‘വോയിസ് ഓഫ് സത്യനാഥന്‍’ ഒരുങ്ങുന്നു

Dileep new movie Voice Of Sathyanadhan

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ദിലീപ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വോയിസ് ഓഫ് സത്യനാഥൻ എന്നാണ് ചിത്രത്തിൻറെ പേര്. റാഫി ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി റാഫി സംവിധാനം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയ്ക്കുണ്ട്.

ബാദുഷ സിനിമാസിന്‍റേയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമാണം. ദിലീപിന് പുറമെ ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്‍റണി, വീണ നന്ദകുമാർ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. ജിതിൻ സ്റ്റാനിലസ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം നൽകുന്നു. ഷമീർ മുഹമ്മദ് ആണ് ചിത്രസംയോജനം നിർവഹിക്കുന്നത്.

Read more: 735 മുട്ടകൾ തൊപ്പിയിൽ ബാലൻസ് ചെയ്ത് യുവാവ്- റെക്കോർഡ് നേടിയ കാഴ്ച

ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യ നേടിയിരുന്നു. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, ചൈനടൗൺ, റിങ്ങ്മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു. റാഫി- ദിലീപ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്പോൾ പ്രതീക്ഷയേറെയാണ് പ്രേക്ഷകർക്കും.

Story highlights: Dileep new movie Voice Of Sathyanadhan