കാത്തിരിപ്പ് വെറുതെയായില്ല; ശിവകാർത്തികേയന്റെ ‘ചെല്ലമ്മ..’ ഗാനത്തിന് മില്യൺ കാഴ്ചക്കാർ- വിഡിയോ

ശിവകാർത്തികേയൻ നായകനായ ‘ഡോക്ടർ’ തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ്. നിരവധി കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് നീളുകയായിരുന്നു. തിയേറ്റർ റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായി. ഇപ്പോഴിതാ, എല്ലാവരും കാത്തിരുന്ന ‘ചെല്ലമ്മ..’ എന്ന ഗാനത്തിന്റെ വിഡിയോ എത്തിയിരിക്കുകയാണ്. ശിവകാർത്തികേയന്റെ വരികൾക്ക് അനിരുദ്ധ് ഈണം പകർന്നിരിക്കുന്നു. അനിരുദ്ധ് , ജോനീറ്റ ഗാന്ധി എന്നിവരാണ് ഗാനം ആലപി

ച്ചിരിയ്ക്കുന്നത്.

തെലുങ്ക്, കന്നഡ, മലയാളം ഡബ്ബ് പതിപ്പുകളാണ് ഒരുങ്ങുന്നത്. നിരവധി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ശിവകാർത്തികേയന്റെ ആദ്യ ചിത്രമാണ് ‘ഡോക്ടർ’.

Read More: അഭിനയമികവിൽ സൂര്യയും ലിജോ മോളും- ജയ് ഭീം ട്രെയ്‌ലർ

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ഡോക്ടറിൽ ശിവകാർത്തികേയനും പ്രിയങ്ക മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിന്റെ ആകർഷണം. കെ‌ജെ‌ആർ സ്റ്റുഡിയോ നിർമ്മിച്ച ചിത്രം മാർച്ചിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം നീളുകയായിരുന്നു.

Story highlights- doctor movie chellamma song