സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറമെ മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലന ക്ലാസുകൾ ആരംഭിച്ച് Emaster

മഹാമാരിക്കാലം പഠനത്തെ ബാധിക്കുമോ എന്ന് ആശങ്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രിയം നേടാൻ Emaster – ഡിജിറ്റൽ എഡ്യൂക്കേഷന് ഇതിനോടകം സാധിച്ചു. ഇപ്പോഴിതാ, വിദ്യാർത്ഥികൾക്ക് മികച്ചൊരു അവസരവുമായി എത്തിയിരിക്കുകയാണ് Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ. സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറമെ മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലന രംഗത്തേക്കും Emaster ചുവടുവെച്ചുകഴിഞ്ഞു.

കൊവിഡ്കാല നിയന്ത്രണങ്ങളോട് അനുബന്ധിച്ച് പഠന- പരീക്ഷ രീതികൾക്ക് കഴിഞ്ഞ രണ്ടുവർഷമായി
ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചു. മലയാളികൾക്ക് ഒട്ടും ശീലമില്ലാത്ത ഹോം സ്‌കൂളിങ് ഈ സമയത്താണ് ശ്രദ്ധനേടിയത്. ഓൺലൈൻ പഠനത്തിനായി ഒട്ടേറെ ഡിജിറ്റൽ ട്യൂഷൻ ആപ്പുകൾ സജീവമാണെങ്കിലും മികവിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ടത് Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് ആണ്. ഇപ്പോഴിതാ, സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറമെ മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലന രംഗത്തേക്കും Emaster ചുവടുവെച്ചുകഴിഞ്ഞു.

എൻട്രൻസ് പരീക്ഷയുടെ രീതികൾ മാറിക്കൊണ്ടേയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സജീവമായൊരു പരിശീലനം വിദ്യാർത്ഥികൾക്ക് ആവശ്യമുണ്ട്. ഓൺലൈനായി മാത്രമല്ല, നേരിട്ടും ക്ലാസ്സുകളിൽ ഭാഗമാകേണ്ടതും കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി Emaster കൊച്ചിയിൽ നേരിട്ടുള്ള പഠനത്തിന് അവസരം ഒരുക്കിയിരിക്കുകയാണ്.

കൊച്ചി ജിയോ ഇൻഫോപാർക്കിലാണ് Emaster എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിരിക്കുന്നത്. മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസിന് തയ്യാറെടുക്കുന്നവർക്ക് ഫുൾ-ടൈം ക്ലാസ്സുകൾ Emaster ഒരുക്കിയിരിക്കുന്നു. ഏതു ജില്ലയിൽ നിന്നുമെത്തി പഠിക്കാനുള്ള സൗകര്യം Emaster തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.ആധുനിക സജ്ജീകരണങ്ങളുള്ള ക്ലാസ്റൂമുകളും മികച്ച അധ്യാപകരുമാണ് Emaster എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുതൽക്കൂട്ട്.

എട്ടുമണിക്കൂർ ഡയറക്റ്റ് ക്ലാസ്സുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എൻട്രൻസ് കോച്ചിങ്ങുകളിൽ നിന്നും പലരെയും പിന്നോട്ട് വലിക്കുന്നത് ഭീമമായ ഫീസ് തുകയാണ്.എന്നാൽ, എല്ലാവർക്കും താങ്ങാനാവുന്ന മിതമായ നിരക്കാണ് Emaster ഈടാക്കുന്നത്. ഇതിനുപുറമെ, ഫീസ് അടയ്ക്കാനായി E M I സൗകര്യവുമുണ്ട്. ഇനി മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശനത്തിന് ഒരുങ്ങുന്നവർക്ക് Emaster മികവാർന്ന അധ്യാപനത്തിലൂടെ വിജയം സമ്മാനിക്കുമെന്ന് ഉറപ്പാണ്.

Story highlights- Emaster medical and engineering entance coaching