വിൽപ്പനയ്ക്കുള്ള ഫ്ലാറ്റിൽ അടുക്കള കാണാനില്ല! ഒളിഞ്ഞിരിക്കുന്ന അടുക്കള കണ്ടെത്താൻ തലപുകച്ച് സോഷ്യൽ മീഡിയ

ചില ചിത്രങ്ങൾ ആളുകളെ കുഴപ്പിക്കാറുണ്ട്. ചിത്രങ്ങളിൽ മറഞ്ഞിരിക്കുന്ന ഒരു വസ്തു കണ്ടെത്താനായിരിക്കും ആളുകൾ ശ്രമിക്കുന്നത്. എന്നാൽ, ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ഒരു പരസ്യചിത്രത്തിൽ എല്ലാവരും തിരയുന്നത് അടുക്കളയാണ്. ഒരു ഫ്ലാറ്റ് വില്പനയ്ക്കയായി വെച്ചിരിക്കുന്നതിന്റെ പരസ്യമാണ് ഇത്. എല്ലാ മുറികളും വസ്തുക്കളുമെല്ലാം ചിത്രത്തിലുണ്ട്. എന്നാൽ, വീടിന് വേണ്ട അത്യാവശ്യ കാര്യമായ അടുക്കള മാത്രം ചിത്രത്തിലില്ല. ചിത്രത്തിലെന്നല്ല, ആ ഫ്ലാറ്റിൽ അടുക്കളയേ കാണുന്നില്ല.

ലണ്ടനിലെ ചെൽസിയിൽ സ്ഥിതിചെയ്യുന്ന ഫ്ലാറ്റ് ആണ് വിൽപ്പനയിൽ തരംഗമാകുന്നത്. ചെൽസിയിലെ കിംഗ്സ് റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ അപ്പാർട്ട്മെന്റിൽ ഒടുവിൽ ആകെ കണ്ടെത്താനാകുന്നത് വലിയൊരു ലൈബ്രറിയാണ്. എന്നാൽ, ഈ ലൈബ്രറിയിൽ അടുക്കി വെച്ചിരിക്കുന്ന തുകൽ പുസ്തകങ്ങൾ എടുക്കാൻ ശ്രമിച്ചാൽ ഫ്ലാറ്റിന്റെ ഒരു വലിയ രഹസ്യം മനസിലാകും. അതെ, ആ ലൈബ്രറിയാണ് അടുക്കള.

Read More: അനു പാടി നിർത്തിയിടത്തുനിന്നും റിമി പാടിത്തുടങ്ങി.. ‘ മന്ത്രത്താൽ പായുന്ന കുതിരയെ..’- ഹൃദയംകവർന്ന ആലാപനം

പുസ്തകങ്ങളല്ല യഥാർത്ഥത്തിൽ ഇത്. ഒരു ഓപ്പൺ കിച്ചൻ മറയ്ക്കാനായുള്ള ബുദ്ധിപരമായ നിര്മിതിയാണ് ഈ ലൈബ്രറി. പുസ്തകങ്ങൾ എന്ന് തോന്നുന്ന വാർഡ്രോബ് ഡോറുകൾ തുറന്നാൽ അടുക്കള കാണാൻ സാധിക്കും. ഇതേ ഫ്ലാറ്റിൽ ഇതുപോലെ ഒളിഞ്ഞിരിക്കുന്ന ഒരു ബാത്‌റൂമും ഒരുക്കിയിട്ടുണ്ട്.

Story highlights- flat with hidden kitchen