23 വർഷങ്ങൾക്ക് ശേഷം രമണന്റെ ഷൂ പോളിഷിംഗ്; പഞ്ചാബി ഹൗസിലെ ആ സൂപ്പർഹിറ്റ് കോമഡി സീൻ

റാഫി മെക്കാർട്ടിന്റെ രചനയിലും തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങി 1998ൽ റിലീസ് ചെയ്ത ചിത്രമാണ് പഞ്ചാബി ഹൗസ്. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവരുടെ പ്രകടനം കൊണ്ട് ശ്രദ്ധനേടിയ സിനിമയിലെ രംഗങ്ങളും വളരെയധികം ഹിറ്റാണ്. ഹരിശ്രീ അശോകന്റെ രമണൻ എന്ന കഥാപത്രമാണ് കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.പഞ്ചാബി ഹൗസിൽ എത്തിയ രമണന്റെ ഷൂ പോളിഷിങ്ങും, തുണി അലക്കും ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്.

23 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് രംഗം പുനരാവിഷ്കരിച്ചിരിക്കുകയാണ് ഹരിശ്രീ അശോകൻ സ്റ്റാർ മാജിക് വേദിയിൽ. ദിലീപിന്റെ വേഷത്തിൽ ഷിയാസ് കരീം എത്തുമ്പോൾ ജനാർദ്ദനന്റെ വേഷത്തിൽ അനു ആണ് എത്തുന്നത്. വർഷങ്ങൾക്ക് ശേഷം ഹിറ്റ് രംഗം അവതരിപ്പിച്ചപ്പോൾ ഹരിശ്രീ അശോകനും ചിരിയടക്കാൻ സാധിച്ചിരുന്നില്ല.

Read More: ‘അനുഗ്രഹമാണ് ഇങ്ങനെയൊരു മകൾ’; പാട്ടുവേദിയിലെ കുറുമ്പി വീട്ടിലിങ്ങനെയാണ്- വിഡിയോ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ഇപ്പോൾ ആഴ്ചയിൽ അഞ്ചുദിവസവും സ്റ്റാർ മാജിക് സംപ്രേഷണത്തിന് ഒരുങ്ങുകയാണ്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

Story highlights- harisree ashokan recreates punjabi house hit scene