പൊട്ടിച്ചിരിയും നൃത്തവുമായി പ്രണവ് മോഹൻലാൽ- ‘ഹൃദയം’ സോംഗ് ടീസർ

മലയാള സിനിമാലോകത്തിന് വളരെയേറെ പ്രതീക്ഷ പകരുന്ന ഒരു വാർത്തയാണ് ഒക്ടോബർ 25ന് തിയേറ്ററുകൾ തുറക്കുന്നുവെന്നത്. ഒട്ടേറെ ചിത്രങ്ങളാണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. തിയേറ്റർ തുറക്കുന്ന ദിനം തന്നെ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനവും എത്തും. ഇപ്പോഴിതാ, ഗാനത്തിന്റെ സോംഗ് ടീസർ എത്തി. വരാനിരിക്കുന്ന ദർശന എന്ന ഗാനത്തിന് പിന്നിലെ കഥകൾ അണിയറപ്രവർത്തകർ പങ്കുവയ്ക്കുകയാണ് വിഡിയോയിൽ.

പൊട്ടിച്ചിരിയും നൃത്തവുമൊക്കെയായി പ്രണവ് മോഹൻലാൽ സോംഗ് ടീസറിൽ ഉണ്ട്. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.

പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. 15 ഗാനങ്ങളുണ്ടെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

Read More: ‘ഈ സിനിമ അതിന്റെ ഏറ്റവും മികച്ച പതിപ്പായി മാറുന്നതിന് ഞാൻ ആഗ്രഹിക്കാത്തതും ചെയ്യാത്തതുമായ ഒന്നുമില്ല’- വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. 

Story highlights- hridayam song teaser