ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി- ചെന്നൈ പോരാട്ടം

IPL 2021 Qualifier 1, DC vs CSK

കായിക ലോകത്ത് ക്രിക്കറ്റ് ആവേശം അലയടിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ വിജയകിരീടം ചൂടുന്ന ടീം ഏതാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് കായികപ്രേമികള്‍. ഐപിഎല്‍ 14-ാം സീസണിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടം ഇന്നാണ്.

ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളുടേയും ആരാധകര്‍ക്ക് പ്രതീക്ഷ ഏറെയാണ്. ഐപിഎല്ലില്‍ മൂന്ന് തവണ വിജയകിരീടം ചൂടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത എതിരാളികള്‍ തന്നെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കാരണം ഗ്രൂപ്പ് മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തെടുത്ത മികവ് ചെറുതല്ല.

Read more: 13 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയത് 270 മാരത്തണുകൾ; പാർക്കിൻസൺസ് രോഗാവസ്ഥയെ തോല്പിച്ച് ഇനി എവറസ്റ്റ് കീഴടക്കാൻ 49-കാരൻ

ഐപിഎല്‍ പതിനാലാം സീസണില്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളതും ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ നാല് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഡല്‍ഹിക്കായിരുന്നു. ഐപിഎല്ലില്‍ എട്ട് തവണ ഫൈനലിലെത്തിയ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ആവേശത്തിലും ആത്മവിശ്വാസത്തിലും പിന്നിലല്ല. എന്തായാലും ഈ അങ്കത്തില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേയ്ക്ക് യോഗ്യത നേടും.

Story highlights: IPL 2021 Qualifier 1, DC vs CSK