ഒടുവിൽ സ്മൃതി മന്ദാനയും ചുവടുവെച്ചു; സോഷ്യലിടങ്ങളിൽ തരംഗമായി ക്രിക്കറ്റ് താരങ്ങളുടെ നൃത്തം

കരിയറിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാകാറുണ്ട് ക്രിക്കറ്റ് താരങ്ങൾ. വ്യക്തിപരമായ സന്തോഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വനിതാ ക്രിക്കറ്റ് താരങ്ങളുടെ നൃത്ത വിഡിയോ ശ്രദ്ധനേടുകയാണ്.

സ്മൃതി മന്ദാന, ജെമീമ റോഡ്രി​ഗസ് തുടങ്ങിയവരാണ് നൃത്തം ചെയ്യുന്നത്. രാധ യാദവ്, പൂനം യാദവ്, ഇന്ത്യൻ ടി 20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരും ഒപ്പമുണ്ട്. ഒരു വൈറൽ ഗാനത്തിനൊപ്പമാണ് ഇവർ നൃത്തം ചെയ്യുന്നത്. ഇൻ ദ ഗെറ്റോ എന്ന ഗാനത്തിനാണ് ഇവർ ചുവടുവയ്ക്കുന്നത്.

Read More: കേരളത്തിൽ തിയേറ്ററുകൾ സജീവമാകുന്നു; തിയേറ്റർ റിലീസ് ഉറപ്പിച്ച് മരയ്ക്കാറും ആറാട്ടും

രസകരമായ ക്യാപ്ഷനോടൊപ്പമാണ് സ്‌മൃതി മന്ദാന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘വിലയിരുത്തരുത് ​ഗയ്സ്, ഞാൻ ഇതു ചെയ്യാൻ നിർബന്ധിക്കപ്പെട്ടതാണ്’ എന്ന ക്യാപ്ഷനോടെയാണ് സ്മൃതി വീഡിയോ പങ്കുവെച്ചത്. സ്‌മൃതിയെ കൊണ്ട് നൃത്തം ചെയ്യിച്ചതിന് ജെമീമ റോഡ്രി​ഗസിനാണ് എല്ലാവരും അഭിനന്ദനം അറിയിക്കുന്നത്.

Story highlights- Jemimah Rodrigues tries ‘In Da Getto’ reel with Smriti Mandhana