‘തബല വായിക്കേണ്ടത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ച് തരാം’- കെ എസ് ചിത്രയുടെ രസകരമായ വിഡിയോ

മലയാളികളുടെ പ്രിയാഗായികയാണ് കെ എസ് ചിത്ര. മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ഒട്ടേറെ ഗാനങ്ങൾ വിവിധ ഭാഷകളിലായി ചിത്രം സമ്മാനിച്ചിട്ടുണ്ട്. പാട്ടിന്റെ മനോഹാരിതയ്‌ക്കൊപ്പം വിനയം നിറഞ്ഞ പെരുമാറ്റത്തിലൂടെയുമാണ് ചിത്ര ആസ്വാദക ഹൃദയങ്ങളിൽ കൂടുകൂട്ടിയത്. ഒരു കുഞ്ഞു കുസൃതിക്കാരി കൂടിയാണ് മലയാളത്തിന്റെ പ്രിയ ഗായിക. അങ്ങനെയൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

തബല കൊട്ടുന്നത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ച് തരാം എന്ന് പറയുകയാണ് ചിത്ര. ഒപ്പം തബലിസ്റ്റിന് കുസൃതിയോടെ തബലയിൽ താളംപിടിച്ച് കാണിക്കുന്നു. രസകരമായ വിഡിയോ ഏതോ സംഗീത പരിപാടിയിൽ നിന്നും പകർത്തിതാണ്. കെ എസ് ചിത്രയുടെ ഫാൻസ് പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

നാലു പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യമായ സംഭവന നൽകിയ ഗായികയാണ് കെ എസ് ചിത്ര. വിവിധ ഭാഷകളിൽ ഗാനമാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിന്റെ യശസ്സ് എത്തിക്കാൻ ചിത്രയ്ക്ക് സാധിച്ചു.

Read More: അഭിനയമികവിൽ രജനികാന്ത് ആക്ഷനും പ്രണയവും നിറച്ച് അണ്ണാത്തെ ടീസർ


മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയയാണ് ചിത്ര. തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ലേറെ ഗാനങ്ങള്‍ പാടി. 16 സംസ്ഥാന പുരസ്‌കാരങ്ങളും ചിത്ര കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്ര നേടി. 

Story highlights- k s chithra funny instagram reels