പെട്ടെന്ന് സുന്ദരിയാകാൻ ലക്ഷ്മി നക്ഷത്രയ്ക്ക് കൺമണിക്കുട്ടിയുടെ ടിപ്സ്- വിഡിയോ

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്‌ക്രീനിൽ നിറസാന്നിധ്യമാണ് മുക്ത. സമൂഹമാധ്യമങ്ങളിൽ സജീവമായ മുക്തയുടെ മകൾ കിയാരയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

ഇപ്പോഴിതാ, അമ്മയും മകളും സ്റ്റാർ മാജിക്കിൽ അതിഥികളായി എത്തിയിരിക്കുകയാണ്. ഒരേ നിറമുള്ള വേഷത്തിൽ കളിചിരികളോടെയാണ് ഇരുവരും എത്തിയത്. ഒട്ടേറെ വിശേഷങ്ങൾ കണ്മണിയെന്ന കിയാരയ്ക്ക് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു. അതിനോടൊപ്പം ലക്ഷ്മി നക്ഷത്രയ്ക്കായി പെട്ടെന്ന് സുന്ദരിയാകാനുള്ള ടിപ്‌സ് പറഞ്ഞുകൊടുക്കുകയാണ് കണ്മണിക്കുട്ടി.

മുക്തയെക്കാൾ ആരാധകരാണ് മകൾ കണ്മണിക്ക് ഇൻസ്റാഗ്രാമിലൂടെ. കുക്കിംഗ്, ഡാൻസിംഗ് തുടങ്ങി എല്ലാ മേഖലയിലും ചെറുപ്പത്തിൽ തന്നെ സാന്നിധ്യം അറിയിച്ച ആളാണ് കണ്മണി.

Read More: ‘സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഭാര്യയുമൊത്തുള്ള ചില സെൽഫീസ് ഉത്തമമാണ്…’ – ചിരിപടർത്തി ഉണ്ണി മുകുന്ദൻ

അതേസമയം, ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്.അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മുക്ത വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് സീരിയലുകളിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയത്. കൂടത്തായി എന്ന സീരിയലിൽ ഡോളി എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച മുക്ത, സമൂഹമാധ്യമങ്ങളിലും സജീവമാണ്. 

Story highlights- kanamani’s beauty tips