11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

latest weather report

അടുത്ത് മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

read mORE: ലോകം ചുറ്റുന്ന ഒരു വയസുകാരൻ ഇൻഫ്ലുവൻസർ- സമ്പാദിക്കുന്നത് പ്രതിമാസം 75,000 രൂപ!

സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. പത്തനംതിട്ടയിലും പാലക്കാട് ജില്ലയിലും ഉച്ചയ്ക്കുശേഷം കാലാവസ്ഥ മോശമായി. മലയോര മേഖലയില്‍ ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യുകയാണ്.

Story highlights- kerala heavy rain alert