കിങ് ഈസ് ബാക്ക്; ധോണിയുടെ ഫിനിഷിങ്ങിനെ പ്രശംസിച്ച് വിരാട് കോലി

ക്രിക്കറ്റ് ലോകത്ത് ആവേശം നിറച്ച പോരാട്ടമായിരുന്നു ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടിയപ്പോള്‍ കായികലോകം ആവേശഭരിതമായി. നാല് വിക്കറ്റിന് ഗംഭീര വിജയം നേടി ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ഫൈനലിലേയ്ക്ക് നേരിട്ട് യോഗ്യത നേടുകയും ചെയ്തു.

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ സൂപ്പര്‍ ഫിനിഷിങ്ങിനെ പ്രശംസിക്കുന്നവരും ഏറെയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ധോണിയെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച ട്വീറ്റും വൈറലായിരിക്കുകയാണ് ആരാധകര്‍ക്കിടയില്‍. ‘രാജാവ് മടങ്ങിയെത്തി. മത്സരത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച ഫിനിഷര്‍’ എന്നും വിരാട് കോലി കുറിച്ചു.

Read more: 13 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയത് 270 മാരത്തണുകൾ; പാർക്കിൻസൺസ് രോഗാവസ്ഥയെ തോല്പിച്ച് ഇനി എവറസ്റ്റ് കീഴടക്കാൻ 49-കാരൻ

ആറ് പന്തില്‍ നിന്നുമായി 18 റണ്‍സ് നേടി ആദ്യ ക്വാളിഫയറില്‍ ധോണി. ഇതില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. ഡല്‍ഹി ഉയര്‍ത്തിയ 173 എന്ന വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറികടന്നു. അര്‍ധസെഞ്ചുറി പിന്നിട്ട റോബിന്‍ ഉത്തപ്പയുടേയും ഋതുരാജ് ഗെയ്ക്വാദിന്റെയും മിന്നും പ്രകടനവും ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുണയായി.

Story highlights: “King Is Back” Virat Kohli Hails MS Dhoni