പുരോ​ഗമനപരമായ സിനിമയാണ് പുഴു എന്ന് മമ്മൂട്ടി

Mammootty about Puzhu Movie

അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂർണതയിലെത്തിച്ച് കൈയടി നേടുന്ന മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. പുഴു എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പുഴു പുരോ​ഗമനപരവും തീവ്ര ഉൽക്കർഷച്ഛയുള്ളതുമായ ചിത്രമാണ് പുഴു എന്ന് മമ്മൂട്ടി പറഞ്ഞു. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നവാഗതയായ റത്തീന ഷർഷാദാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

Read more: ആശുപത്രിക്കിടക്കയിൽ കിടന്നും മിഗുവൽ പാടി; കൊച്ചുഗായകനെ ഏറ്റെടുത്ത് ലോകം

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജാണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. ഹർഷാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്ക് ശേഷം ഹർഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പുഴുവിനുണ്ട്.

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. തികച്ചും വ്യത്യസ്തമായ ​ഗെറ്റപ്പിലുളള മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഈശ്വാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Story highlights: Mammootty about Puzhu Movie