‘ഈ മമ്മൂക്ക വാപ്പയുടെ ക്ലാസ്മേറ്റ് ആണോ?’- മമ്മൂട്ടിയെ കാണാൻ പീലിക്കുട്ടി എത്തിയപ്പോൾ

നടൻ മമ്മൂട്ടിയുടെ അറുപത്തിയൊൻപതാം പിറന്നാൾ ദിനത്തിൽ വാർത്തകളിൽ നിറഞ്ഞത് പിറന്നാളിന് താരം ക്ഷണിച്ചില്ലെന്ന സങ്കടത്തിൽ കരയുന്ന ഒരു കുഞ്ഞു മിടുക്കിയാണ്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ഈ ക്യൂട്ട് കരച്ചിൽ മമ്മൂട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ‘മമ്മൂക്കയോട് ഞാൻ മിണ്ടൂല്ല, എന്നെ ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല’ എന്നുപറഞ്ഞാണ് പീലി എന്ന മിടുക്കി കരഞ്ഞത്.

അന്ന് കൊവിഡ് മാറിയാൽ നേരിൽ കാണാം എന്ന ഉറപ്പ് മമ്മൂട്ടി പീലിയ്ക്ക് നൽകിയിരുന്നു.പിറന്നാൾ ദിനത്തിൽ പീലിയെ തേടി മമ്മൂട്ടിയുടെ സർപ്രൈസ് സമ്മാനങ്ങളെത്തിയിരുന്നു. സമ്മാനങ്ങൾക്ക് പുറമെ മനോഹരമായൊരു കേക്കും മമ്മൂട്ടി പീലിക്കായി സമ്മാനിച്ചു.

ഇപ്പോഴിതാ, ഒരുവർഷത്തിന് ശേഷം മാതാപിതാക്കൾക്കൊപ്പം പീലിക്കുട്ടി മമ്മൂട്ടിയെ നേരിൽകണ്ടു. മമ്മൂട്ടിക്കായി ഒരു സമ്മാനവും പീലി കൊണ്ടുപോയിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള പീലിയുടെ ചിത്രവും കുറിപ്പും ഇപ്പോൾ ശ്രദ്ധനേടുകയാണ്.

Read More: ചലച്ചിത്ര മേഖലയില്‍ വീണ്ടും സജീവമാകുമെന്ന് മീര ജാസ്മിന്‍

‘അന്ന് പീലിമോൾ കരഞ്ഞത് വെറുതെ ആയില്ല.. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് – സാജിലക്കും ഒപ്പമാണ് പീലിമോൾ മമ്മുക്കയെ കണ്ടത്. പെരിന്തൽമണ്ണ ഫാൻസിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്കക്ക് സമ്മാനമായി നൽകി.(മമ്മൂക്കയെ കണ്ട ശേഷം പീലിമോൾക്ക് ഒരു സംശയം ഈ മമ്മൂക്ക ഓൾടെ വാപ്പയുടെ ക്ലാസ് മേറ്റ് ആണോന്ന് .. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അത്ഭുതം)’.

Story highlights- mammootty met his little fan