‘ഒരു മിനിറ്റ്, ഞാൻ ലോറിയിൽ നിന്ന് സംഗതിയൊക്കെ ഒന്ന് ഇറക്കിക്കോട്ടെ..’- ചിരിപടർത്തി മേഘ്‌നക്കുട്ടി

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച മ്യൂസിക് ഉത്സവിലും ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്. കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മിടുക്കിയാണ് മേഘ്‌ന സുമേഷ്.

പാട്ടിനൊപ്പം കുസൃതി നിറഞ്ഞ സംസാരമാണ് മേഘ്‌നയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. ഇപ്പോഴിതാ, രസികൻ സംസാരത്തിലൂടെ ഹൃദയം കീഴടക്കുകയാണ് മേഘ്‌ന സുമേഷ്. ഏറെനാളുകൾക്ക് ശേഷം അനുരാധയെ കണ്ട സന്തോഷം പങ്കുവയ്ക്കുന്നതിനിടയിൽ എല്ലാവരോടും ഒരു മിനിറ്റ് എന്നുപറഞ്ഞിട്ട് ഒരു ആംഗ്യം കാണിക്കുകയാണ് മേഘ്‌ന. എന്താണെന്നു എം ജി ശ്രീകുമാർ ചോദിക്കുമ്പോൾ ‘ഞാൻ ലോറിയിൽ നിന്ന് സംഗതിയൊക്കെ ഒന്ന് ഇറക്കിക്കോട്ടെ’ എന്ന് പറയുന്നു. ഒട്ടേറെ സംഗതികളുള്ള പാട്ടാണ് പാടാൻ പോകുന്നതെന്നും അത് ലോറിയിൽ കൊണ്ടുവന്ന താണെന്നുമൊക്കെ പറഞ്ഞ് ചിരി പടർത്തുകയാണ് മേഘ്‌ന.

Read More: ‘അപ്പു, ഇങ്ങനെയാണ് നിങ്ങൾ എന്റെ ഹൃദയത്തിൽ എന്നും തങ്ങിനിൽക്കാൻ പോകുന്നത്’; പുനീതിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് ഭാവന- വിഡിയോ

പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്‌ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.

Story highlights- mekhna sumesh and anuradha funny talk