മിയക്കുട്ടിക്ക് ഒരു ക്യൂട്ട് പിറന്നാൾ സമ്മാനം- മിയയുടെ ഗാനത്തിന് ചുവടുവെച്ച് മേഘ്‌ന; വിഡിയോ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കൊച്ചുഗായകരിലെ സർഗപ്രതിഭ കണ്ടെത്തി അത് വളർത്തുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ലക്ഷ്യം. ഒട്ടേറെ കൊച്ചുമിടുക്കികളും മിടുക്കന്മാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ പിന്നണി ഗാനരംഗത്തേക്കും എത്തിക്കഴിഞ്ഞു. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2വിലും ഒട്ടേറെ കഴിവുറ്റ കലാകാരന്മാരുണ്ട്. അതിൽ പാട്ടുകൊണ്ടും കുറുമ്പുകൊണ്ടും ശ്രദ്ധനേടിയ പാട്ടുകാരികളാണ് മിയ മെഹകും മേഘ്‌ന സുമേഷും.

ഇരുവരും പാട്ടുവേദിയിലെ ഉറ്റ സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ, ഇരുവരും ചേർന്നൊരു പ്രകടനം ശ്രദ്ധനേടുകയാണ്. അടുത്തിടെ ഒരു ശ്രീലങ്കൻ ഗാനവുമായി മിയക്കുട്ടി മനസ് കവർന്നിരുന്നു. ഇൻസ്റാഗ്രാമിലൂടെ വൈറലായ ഗാനം കുഞ്ഞു മിടുക്കി പാട്ടുവേദിയിലും അവതരിപ്പിക്കുകയായിരുന്നു. ഈ ഗാനത്തിന് ഒപ്പം മേഘ്‌നക്കുട്ടി നൃത്തവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.

Read More: ’34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ’- സുധീഷിന്റെ പുരസ്‌കാര നേട്ടത്തിൽ വൈകാരികമായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ രണ്ടുപേരാണ് മിയയും മേഘ്‌നയും. രസകരമായ സംസാരവും അതിമനോഹരമായ ആലാപനവുംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കുറുമ്പികളാണ് ഇരുവരും. അതേസമയം, ഒട്ടേറെ മികവാർന്ന ഗായകരാണ് രണ്ടുസീസണുകളിലായി പാട്ടുവേദിയിൽ പാടി തെളിഞ്ഞത്. രണ്ടാം സീസണിൽ കുറച്ചുകൂടി കുസൃതി നിറഞ്ഞ കുറുമ്പുകൾ ആണ് എത്തിയിരിക്കുന്നത്.

Stoy highlights- miah and mekhna performance