യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റയ്ക്കാണ്; ‘എലോൺ’ ടീസർ

Mohanlal - Shaji Kailas Movie Alone Dialogue Teaser

സിനിമകൾ പ്രേക്ഷകരിലേക്കെത്തും മുൻപേ ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററും ടീസറും ട്രെയ്ലറുമെല്ലാം ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടാറുണ്ട്. എലോൺ എന്ന പുതിയ. ചിത്രത്തിന്റെ ട്രെയ്ലറും ശ്രദ്ധ നേടുന്നു.
മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് എലോൺ. യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റയ്ക്കാണ് എന്ന മോഹൻലാലിന്റെ ഡയലോ​ഗാണ് ടീസറിലെ പ്രധാന ആകർഷണം.

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിനുണ്ട്. 12 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളൊക്കേയും തീയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിലും പ്രതീക്ഷയേറെയാണ് പ്രേക്ഷകർക്ക്.

Read more: 735 മുട്ടകൾ തൊപ്പിയിൽ ബാലൻസ് ചെയ്ത് യുവാവ്- റെക്കോർഡ് നേടിയ കാഴ്ച

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിർവഹിച്ച നരസിംഹം ആയിരുന്നു ആശിർവാദിന്റെ നിർമാണത്തിലൊരുങ്ങിയ ആദ്യ ചിത്രം. ആശിർവാദ് സിനിമാസിന്റെ മുപ്പതാമത്തെ ചിത്രമാണ് എലോൺ.

Story highlights: Mohanlal – Shaji Kailas Movie Alone Dialogue Teaser