മകള്‍ക്കൊപ്പം മനോഹരമായി നൃത്തം ചെയ്ത് മുക്ത; വിഡിയോ

Muktha and Kanmani dance performance viral in Social Media

ചലച്ചിത്ര ലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളുമെല്ലാം പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. നടി മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയും ശ്രദ്ധ നേടുന്നു.

മകള്‍ കണ്‍മണിക്കുട്ടിക്കൊപ്പം ഗംഭീരമായി നൃത്തം ചെയ്യുന്ന മുക്തയുടേതാണ് ഈ വിഡിയോ. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയിലായിരുന്നു ഇരുവരുടേയും നൃത്തം. ലോക മലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. എന്തായാലും മുക്തയുടേയും മകള്‍ കണ്‍മണിയുടേയും നൃത്തവിഡിയോ എറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Read more: കീബോർഡ് തലതിരിച്ച്, കണ്ണുകെട്ടി വായിച്ച് ഒപ്പം പാട്ടും പാടി ഒരു മിടുക്കി- കൈയടി നേടിയ പ്രകടനം

അതേസമയം മലയാളം- തമിഴ് ചലച്ചിത്ര താരമാണ് മുക്ത. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ചലച്ചിത്ര പ്രവേശനം. 2006-ലാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സീരിയല്‍ രംഗത്തും സജീവമാണ് താരം.

Story highlights: Muktha and Kanmani dance performance viral on Social Media