ആശുപത്രിയിലേക്ക് പോകും മുൻപും സിനിമയോട് ചേർന്നുനിന്നു; വേദനയായി നെടുമുടി വേണു അവസാനം അഭിനയിച്ച ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

മലയാളത്തിന്റെ മഹാപ്രതിഭ നെടുമുടി വേണുവിന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് ഇപ്പോഴും സിനിമാലോകം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് താരത്തെ മരണം കവർന്നെടുത്തത്. ഉദരസംബന്ധമായ രോഗങ്ങളുമായി ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ മുഴുവൻ വേദനയായി മാറുകയാണ് നെടുമുടി വേണു അവസാനമായി അഭിനയിച്ച സിനിമയിലെ ചില രംഗങ്ങൾ.

കോപം എന്ന ചിത്രത്തിലാണ് നെടുമുടി വേണു അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ മുത്തച്ഛൻ കഥാപാത്രമായാണ് താരം എത്തിയത്. കെ മഹേന്ദ്രൻ സംവിധാനം നിർവഹിച്ച ചിത്രത്തിലെ ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

രോഗത്തിന്റെ അവശതകളിൽ പോലും അഭിനയത്തിൽ വിട്ടുവീഴ്ച കാണിക്കാത്ത താരമായിരുന്നു നെടുമുടി വേണു. ഇത് ഉറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ അവസാന സിനിമയിൽ നിന്നുള്ള ദൃശ്യങ്ങളും.

Read also:ഇത് നന്മ നിറഞ്ഞ ‘അമ്മ; ഇന്ത്യയിൽ നിന്നുള്ള അഞ്ച് കുട്ടികളെ ദത്തെടുത്ത ക്രിസ്റ്റെൻ

അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ഇതിനോടകം ജീവന്‍ പകര്‍ന്ന കലാകാരനാണ്.

Story highlights: Nedumudi Venu in Kopam film