വിജയ് സൂപ്പറും പൗര്‍ണമിയും ഇനി തമിഴില്‍ പ്രേക്ഷകരിലേയ്ക്ക്; ശ്രദ്ധ നേടി ട്രെയ്‌ലര്‍

Oh Manapenne official trailer

തിയേറ്ററുകളില്‍ മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. 2016-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം പെല്ലി ചോപുളുവിന്റ റീമേക്ക് ആയിരുന്നു വിജയ് സൂപ്പറും പൗര്‍ണമിയും. ചിത്രം തിമിഴിലേയ്ക്കും റീമേക്ക് ചെയ്യുകയാണ്. തമിഴ് പതിപ്പിന്റെ ട്രെയ്‌ലറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു.

നവഗതനായ കാര്‍ത്തിക് സുന്ദര്‍ ആണ് തമിഴ് റീമേക്കിന്റെ സംവിധായകന്‍. ഓ മനപ്പെണ്ണേ എന്നാണ് ചിത്രത്തിന്റെ പേര്. ഹരീഷ് കല്യാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. പ്രിയ ഭവാനിശങ്കര്‍ ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അശ്വിന്‍ കുമാര്‍, അന്‍ബുതാസന്‍, അഭിഷേക് കുമാര്‍, വേണു അരവിന്ദ്, അനൂഷ് കുരുവിള തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read more: ഏത് ഭാഷയിലുള്ള പാട്ടും മലയാളത്തില്‍ പാടുന്ന രസികന്‍ ഗായകനായി ബിനു അടിമാലിയുടെ പകര്‍ന്നാട്ടം: വിഡിയോ

മലയാളത്തിന് പുറമെ ഹിന്ദിയിലേയ്ക്കും ചിത്രം മുന്‍പ് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അതേസമയം ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമാണ് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. 2019-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് ജിസ് ജോയ് ആണ്.

Story highlights: Oh Manapenne official trailer